RAMESH CHENNITHALA| 'കടലുകളെല്ലാം കീഴടക്കി ചരിത്രപുസ്തകത്തിലേക്കു തുഴഞ്ഞു കയറിയ പെണ്‍ കരുത്ത്!' : 'നാവിക സാഗര്‍ പരിക്രമ 2' വിജയകരമായി പൂര്‍ത്തികരിച്ച ലെഫ്റ്റനന്റ് കമാന്‍ഡര്‍മാര്‍മാര്‍ക്ക് അഭിനന്ദനവുമായി രമേശ് ചെന്നിത്തല എംഎല്‍എ
Jaihind TV News Report
Jaihind TV Web Desk
June 01, 2025
1 min read
•
Updated: June 10, 2026
ഐഎന്‍എസ് തരിണിയില്‍ ലോകം ചുറ്റി മടങ്ങിയെത്തിയ ഇന്ത്യന്‍ നാവിക സേനയുടെ രണ്ട് വനിതാ നാവികര്‍ക്ക് അഭിനന്ദനവുമായി രമേശ് ചെന്നിത്തല എംഎല്‍എ. ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനമായ ലെഫ്റ്റനന്റ് കമാന്‍ഡര്‍മാരെ ചെന്നിത്തല അഭിനന്ദിച്ചത്. 'ഐഎന്‍എസ്‌വി തരിണിയിലൂടെ 'നാവിക സാഗര്‍ പരിക്രമ 2' വിജയകരമായി പൂര്‍ത്തികരിച്ച ലെഫ്റ്റനന്റ് കമാന്‍ഡര്‍മാര്‍മാരായ കെ. ദില്‍ന, എ. രൂപ എന്നിവര്‍ക്ക് അഭിനനന്ദനങ്ങള്‍!'- അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. ഇവരുടെ മുഖ്യ പരിശീലകനും ഇന്ത്യയുടെ തന്നെ അഭിമാനവുമായ അഭിലാഷ് ടോമിക്കും രമേശ് ചെന്നിത്തല അഭിനന്ദനം അറിയിച്ചു.
രമേശ് ചെന്നിത്തല എംഎല്‍എയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കടലുകളെല്ലാം കീഴടക്കി ചരിത്രപുസ്തകത്തിലേക്കു തുഴഞ്ഞു കയറിയ പെണ്‍ കരുത്ത്! ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനമായ ലെഫ്റ്റനന്റ് കമാന്‍ഡര്‍മാര്‍ കെ. ദില്‍ന, എ. രൂപ എന്നിവര്‍ക്ക് അഭിനനന്ദനങ്ങള്‍!
മൂന്ന് സമുദ്രങ്ങള്‍ ....... പായ് വഞ്ചിയില്‍ 238 ദിവസത്തെ സാഹസികയാത്ര....... ഏതാണ്ട് 47,450 കിലോമീറ്ററുകള്‍ .....
ഇന്ത്യന്‍ വനിതകള്‍ക്കാകമാനം ഇത് അഭിമാന മുഹൂര്‍ത്തം!
കരയില്‍ നിന്ന് ഏറ്റവും അധികം ദൂരെയുള്ള പസഫിലെ പോയിന്റ് നിമോ പായ് വഞ്ചിയില്‍ താണ്ടുന്ന ലോകത്തിലെ തന്നെ ആദ്യ വനിതാ ജോടിയെന്ന റിക്കോര്‍ഡും ഇനി ഇവര്‍ക്ക് സ്വന്തം !
കചടഢ തരിണിയിലൂടെയുള്ള 'നാവിക സാഗര്‍ പരിക്രമ 2' വിജയകരമായി പൂര്‍ത്തികരിച്ചിരിക്കുന്നു ഇരുവരും.
ഇവരുടെ മുഖ്യ പരിശീലകനും ഇന്ത്യയുടെ തന്നെ അഭിമാനവുമായ കമാന്‍ഡര്‍ അഭിലാഷ് ടോമിക്കും അഭിനന്ദനങ്ങള്‍!
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10