ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും സ്മരണകളുമായി ഒരു ബലിപെരുന്നാൾ കൂടി എത്തുകയാണ്. സഹനത്തിന്റെ കൂടി ഓർമ്മകളാണ് ബലി പെരുന്നാൾ വിശ്വാസികൾക്ക് സമ്മാനിക്കുന്നതെന്ന് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്.
അടിയുറച്ച വിശ്വാസത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും കൂടി പ്രതീകമായാണ് ബലിപെരുന്നാൾ ദിനത്തെ ഇസ്ലാംമത വിശ്വാസികൾ കണക്കാക്കുന്നത്. ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ നിങ്ങളുടെ ജീവിതത്തെ സന്തോഷവും സമൃദ്ധിയും കൊണ്ട് അനുഗ്രഹിക്കട്ടെ. ഈദിന്റെ പരിമളം നിങ്ങളുടെ വീടുകളിലും കുടുംബങ്ങളിലും സുഗന്ധംപരത്തട്ടെ.എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹത്തിന്റെ ബലിപെരുന്നാൾ ആശംസകൾ!