Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് തെളിഞ്ഞു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല | VIDEO

ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് തെളിഞ്ഞു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല | VIDEO
  തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയില്‍ മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. പദ്ധതി മോണിറ്റർ ചെയ്തത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന അഴിമതികള്‍ സിബിഐ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മീഷന്‍ കിട്ടിയെന്ന് വിവാദ സ്ത്രീ വെളിപ്പെടുത്തിയിരുന്നു.  കമ്മീഷന്‍ സ്വപ്ന ലോക്കറില്‍ വെച്ചത് ശിവശങ്കർ പറഞ്ഞിട്ടാണ്. റെഡ് ക്രസന്റും ലൈഫ് മിഷനുമായി കരാര്‍ ഒപ്പിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. റെഡ് ക്രസന്റ് ഇവിടുത്തെ റെഡ് ക്രോസുമായി ബന്ധപ്പെട്ടിട്ടില്ല. നിയമവകുപ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പദ്ധതി നടപ്പാക്കാന്‍ ഏല്‍പ്പിച്ച യൂണിടെക്കില്‍ ശിവശങ്കറിന് സ്വാധീനമുണ്ട്. ശിവശങ്കറിന്‍റെ പങ്ക് എന്തെന്ന് വിശദീകരിക്കണം. സത്യം പുറത്തുവരാന്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.  

Related articles

See all
Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Save your stories

Sign in