Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RAMESH CHENNITHALA| ശബരിമല സ്വര്‍ണക്കൊള്ളയില്‍ മന്ത്രിമാരും അകത്താകും; പോറ്റി വളര്‍ത്തിയവരൊക്കെ പിടിയിലാകുമെന്നും രമേശ് ചെന്നിത്തല

RAMESH CHENNITHALA| ശബരിമല സ്വര്‍ണക്കൊള്ളയില്‍ മന്ത്രിമാരും അകത്താകും; പോറ്റി വളര്‍ത്തിയവരൊക്കെ പിടിയിലാകുമെന്നും രമേശ് ചെന്നിത്തല
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാത്രമല്ല മന്ത്രിമാരും അകത്താകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. പോറ്റി വളര്‍ത്തിയവരൊക്കെ പിടിയിലാകും. ഭരണത്തിന് നേതൃത്വം കൊടുത്തവരാണ് ഇതിനു പിന്നില്‍. ഭരണത്തിന്റെ ഇടനാഴികളില്‍ ഭരണത്തിന് നേതൃത്വം കൊടുത്തിരുന്ന ആളുകള്‍ ഇന്ന് പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് അത് മറക്കാന്‍ വേണ്ടിയിട്ടുള്ള ചില ചെപ്പടി വിദ്യകളുമായി സര്‍ക്കാര്‍ വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുഴുവന്‍ കുറ്റവാളികളുടെ അറസ്റ്റും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന നടക്കുന്ന ധര്‍ണ്ണ പുരോഗമിക്കുകയാണ്. കെപിസിസി ആഹ്വാനം ചെയ്ത മാര്‍ച്ച് കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കളെ അണിനിരത്തിയാണ് ആശാന്‍ സ്‌ക്വയറില്‍ നിന്ന് ആരംഭിച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍,കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,കെപിസിസി ഭാരവാഹികള്‍, എംപിമാര്‍,എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനങ്ങള്‍ക്കെതിരെയുള്ള പോരാട്ടമാണ് തലസ്ഥാനത്ത് അരങ്ങേറിയത്. വിലിയ ജനപിന്തുണ നേടിയാണ് മാര്‍ച്ച് അവസാനിച്ചത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in