Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമല: ദേവസ്വം ബോര്‍ഡിന്റേത് ഭക്തജനങ്ങളെ കബളിപ്പിക്കുന്ന നിലപാട്: രമേശ് ചെന്നിത്തല

ശബരിമല: ദേവസ്വം ബോര്‍ഡിന്റേത് ഭക്തജനങ്ങളെ കബളിപ്പിക്കുന്ന നിലപാട്: രമേശ് ചെന്നിത്തല
RameshChennithala-INTUC തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തുടക്കം മുതല്‍ ഭക്തജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും ഇപ്പോള്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടും അത് തന്നെയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ കയ്യിലെ പാവ മാത്രമാണ് ദേവസ്വം ബോര്‍ഡ്. നിലപാട് പല തവണ അവര്‍ മാറ്റി. യുവതീ പ്രവേശനം പാടില്ലെന്നാണ് സുപ്രീംകോടതിയില്‍ ആദ്യം ബോര്‍ഡ് സ്വീകരിച്ച നിലപാട്. സുപ്രീം കോടതി വിധി വന്നതിനെത്തുടര്‍ന്ന് വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നാണ് ആദ്യം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത്. മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ അത് മാറ്റി. പിന്നീട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പറഞ്ഞു. അതും മാറ്റിയാണ് സാവകാശ ഹര്‍ജി കൊടുക്കുമെന്ന് പറഞ്ഞത്. ഇപ്പോഴാകട്ടെ യുവതീ പ്രവേശത്തെ അനുകൂലിച്ചു കൊണ്ടുള്ള നിലപാടും ബോര്‍ഡ് സ്വീകരിച്ചു. ഇങ്ങനെ അടിക്കടി നിലപാട് മാറ്റി ഭക്തജനങ്ങളെ കബളിപ്പിക്കുകയാണ് ദേവസ്വംബോര്‍ഡ് ചെയ്തത്. സംസ്ഥാന സര്‍ക്കാരാകട്ടെ ഭക്തജനങ്ങളുടെ വികാരം പൂര്‍ണ്ണമായി ചവിട്ടി മെതിക്കുന്ന നിലപാടും സ്വീകരിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Save your stories

Sign in