VD SATHEESAN| രാജ്ഭവന്‍ ആര്‍.എസ്.എസ് കേന്ദ്രമാക്കരുത്; ഗവര്‍ണറോട് സര്‍ക്കാര്‍ പ്രതിഷേധം അറിയിക്കാന്‍ തയാറാകാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം: വി ഡി സതീശന്‍
Jaihind TV News Report
Jaihind TV Web Desk
June 19, 2025
1 min read
•
Updated: June 09, 2026
രാജ്ഭവന്‍ ആര്‍എസ്എസ് കേന്ദ്രമാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര്‍.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തിയെ കൊണ്ടു വന്നപ്പോള്‍ പ്രതിപക്ഷം പ്രതിഷേധിച്ചതാണ്. ഇന്നലെ ഒരു നിവര്‍ത്തിയുമില്ലാതെയാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് മിണ്ടിയത്. രാജ്ഭവന്‍ രാഷ്ട്രീയ കേന്ദ്രമല്ലെന്ന് സര്‍ക്കാരാണ് പറയേണ്ടത്. പ്രതിഷേധമറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നതെന്നും മാധ്യമങ്ങളോടല്ല ഗവര്‍ണറോടാണ് സര്‍ക്കാര്‍ പറയേണ്ടതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
ഈ പോക്ക് പോയാല്‍ സിപിഎം മുങ്ങും. സിപിഎമ്മിനൊപ്പം സിപിഐയും മുങ്ങുമെന്ന് മുന്‍ സിപിഐ സെക്രട്ടറിയായ സി കെ ചന്ദ്രന്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. അത് ബിനോയ് വിശ്വം ഒന്ന് കേട്ടു നോക്കണം. സിപിഎമ്മിന്റെ ആര്‍എസ്എസ് പ്രീണന പരിപാടിക്കൊപ്പം നിന്നാല്‍ ബംഗാളിലെയും ത്രിപുരയിലെയും പോലും സിപിഐ ഇല്ലാതാകുമെന്ന് ബിനോയ് വിശ്വം ആദ്യം മനസിലാക്കണം. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനിറങ്ങിയാല്‍ ഇന്ത്യയില്‍ ഇടത് പാര്‍ട്ടികളുണ്ടാകില്ലെന്ന് രാജീവ് ഗാന്ധിയെ തോല്‍പ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിച്ച് ഇറങ്ങിയപ്പോള്‍ മൊഹിദ് സെന്‍ എന്ന സിപിഐ നേതാവ് പറഞ്ഞിട്ടുണ്ട്. ഇതും ബിനോയ് വിശ്വം മനസിലാക്കണം. ഇപ്പോള്‍ തന്നെ രണ്ടു കാലില്‍ എഴുന്നേറ്റ് നില്‍ക്കാനുള്ള ശേഷി രാജ്യത്തെ രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുമില്ല. ആകെയുള്ളത് കേരളത്തിലാണ്. സിപിഎമ്മിന്റെ എല്ലാ പണിക്കും കൂട്ടു നിന്ന് ഇവിടെ കൂടി സിപിഐ ഇല്ലാതാകരുത്. അതേസമയം മുഖ്യമന്ത്രി ഇന്നലെ എഴുതി വായിച്ചത് ആര്‍ക്കും മനസിലായിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറവൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10