Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ്: ജി.എസ്.ടി കണ്ടെത്തിയത് 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ്

റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ്: ജി.എസ്.ടി കണ്ടെത്തിയത് 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിങ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ ജി.എസ്.ടി വെട്ടിപ്പ്. സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സംയുക്തമായി നടത്തിയ റെയ്ഡില്‍ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് പ്രഥമദൃഷ്ട്യാ കണ്ടെത്തി.

സെപ്റ്റംബര്‍ 16-നായിരുന്നു സംസ്ഥാന വ്യാപകമായി ജി.എസ്.ടി വകുപ്പിന്റെ സര്‍പ്രൈസ് പരിശോധന. റെയില്‍വേ പരിസരങ്ങളില്‍ പാര്‍ക്കിങ് സേവനം നല്‍കുന്ന 22 പ്രധാന നികുതിദായകരുമായി ബന്ധപ്പെട്ട 69 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. ഇവരുടെ പ്രധാന ഓഫീസുകള്‍, വസതികള്‍, മറ്റ് അനുബന്ധ വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

കസ്റ്റമേഴ്‌സില്‍ നിന്ന് പിരിച്ചെടുക്കുന്ന തുകയ്ക്ക് അനുസൃതമായ ടേണ്‍ഓവറല്ല ഇവര്‍ ജി.എസ്.ടി റിട്ടേണുകളില്‍ കാണിച്ചിരുന്നത്. യഥാര്‍ത്ഥ വരുമാനത്തേക്കാള്‍ വളരെ കുറഞ്ഞ തുക മാത്രം കാണിച്ചാണ് ഇത്രയും വലിയ തട്ടിപ്പ് നടത്തിയത്. കൂടാതെ, നികുതി വെട്ടിപ്പ് എളുപ്പമാക്കുന്നതിനായി ഒന്നിലധികം ക്യൂ.ആര്‍ കോഡുകള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തിയതായും ജി.എസ്.ടി വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ 42 കോടി രൂപയുടെ ടേണ്‍ഓവര്‍ മറച്ചുവെച്ചതായും, അതുവഴി 7.56 കോടി രൂപയുടെ നികുതി നഷ്ടം വരുത്തിയതായും വ്യക്തമായി.

13 കരാറുകാരുടെ ബിസിനസ് വിവരങ്ങള്‍ സോഫ്റ്റ്വെയറുകളില്‍ നിന്നും, ബാക്കിയുള്ളവരുടെ ഡിജിറ്റല്‍ വിവരങ്ങള്‍, രജിസ്റ്ററുകള്‍, മൊബൈല്‍ ചാറ്റുകള്‍ എന്നിവയില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പുറമെ KSRTC സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍, പ്രമുഖ ഷോപ്പിങ് മാളുകള്‍, തിയേറ്ററുകള്‍ എന്നിവിടങ്ങളിലെ ആയിരത്തിലധികം പാര്‍ക്കിങ് കേന്ദ്രങ്ങളുടെ വിവരങ്ങളും സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ മേഖലകളിലും കര്‍ശന പരിശോധന നടക്കും.

പൊതുജനങ്ങള്‍ക്ക് പാര്‍ക്കിങ് കേന്ദ്രങ്ങളിലെ നികുതി വെട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ രഹസ്യമായി അറിയിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. നികുതി ചോര്‍ച്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അറിയിച്ചു.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

മാസപ്പടിയിലും ഹവാല ഇടപാടിലും കുരുക്ക്; പിണറായിക്കും റിയാസിനും വീണയ്ക്കും എതിരായ എഫ്.ഐ.ആർ വ...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങ...

Save your stories

Sign in