Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രാഹുൽ ഗാന്ധി രണ്ടാം സീറ്റ് ദക്ഷിണേന്ത്യയിൽ ഒരുങ്ങും; വയനാടിന് മുന്‍ഗണന; കര്‍ണാടകയും പരിഗണനയില്‍

രാഹുൽ ഗാന്ധി രണ്ടാം സീറ്റ് ദക്ഷിണേന്ത്യയിൽ ഒരുങ്ങും; വയനാടിന് മുന്‍ഗണന; കര്‍ണാടകയും പരിഗണനയില്‍
rahul-gandhi-kochi കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ടാം സീറ്റിൽ ദക്ഷിണേന്ത്യയിൽ മൽസരിക്കുമെന്ന കാര്യത്തിൽ ഉറപ്പായി. കേരളത്തിനൊപ്പം കർണാടകയും രാഹുൽ ഗാന്ധി രണ്ടാം സീറ്റിനായി പരിഗണിക്കുന്നുണ്ട്. രാഹുൽഗാന്ധി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലത്തെ സംബന്ധിച്ചുള്ള ഔദ്യോഗിക തീരുമാനം ഇന്നുണ്ടാകും. വയനാട് ഡിസിസിയോട് കാത്തിരിക്കാനാണ് എകെ ആന്‍റണിയടക്കം മുതിർന്ന നേതാക്കൾ ഇന്നലെ നൽകിയ നിർദേശം. രണ്ടാം സീറ്റിന്‍റെ ചർച്ചകൾ ഇന്നത്തേതിന് അപ്പുറം നീളില്ലെന്ന് നേതാക്കൾ വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ഇന്നലെ പ്രതികരിച്ചത്. കോൺഗ്രസ് അധ്യക്ഷൻമാർ ദക്ഷിണേന്ത്യയിൽ മൽസരിക്കുന്നത് മുമ്പും ഉണ്ടായിട്ടുണ്ടെന്നും എല്ലാവരും കൂടിയാലോചിച്ച ശേഷമാണ് രാഹുലിനോട് അഭ്യർത്ഥിച്ചതെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും യുപിഎയും ഏറ്റവും കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നത് ദക്ഷിണേന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യയിൽ അമേഠിക്കൊപ്പം ദക്ഷിണേന്ത്യയിലെ ഒരു സീറ്റിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കണമെന്ന നിർദേശം ഉയർന്നത്. ഇന്ദിരാ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ശേഷം നെഹ്റു കുടുംബത്തിൽ നിന്ന് തെക്കേ ഇന്ത്യൻ സംസ്ഥാനത്തിലേക്ക് മൽസരിക്കാനെത്തുകയാണ് രാഹുൽഗാന്ധി.മത്സരത്തിനെത്തിയ നെഹ്രു കുടുംബത്തെയെല്ലാം ജയിപ്പിച്ച ചരിത്രമാണ് ദക്ഷിണേന്ത്യയ്ക്കുള്ളത്.  അത് രാഹുലിന്‍റെ കാര്യത്തിലും ആവർത്തിച്ച് ദക്ഷിണേന്ത്യയിൽ 15 മുതൽ 20 സീറ്റുകൾ അധികം നേടുകയെന്നതാണ് കോൺഗ്രസ് കണക്കുകൂട്ടൽ.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in