Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പരാതിക്കാരിക്കെതിരെ നിര്‍ണായക തെളിവുകള്‍ സമര്‍പ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; ഒമ്പത് രേഖകള്‍ സീല്‍ഡ് കവറില്‍ സമര്‍പ്പിച്ചു

പരാതിക്കാരിക്കെതിരെ നിര്‍ണായക തെളിവുകള്‍ സമര്‍പ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; ഒമ്പത് രേഖകള്‍ സീല്‍ഡ് കവറില്‍ സമര്‍പ്പിച്ചു
തനിക്കെതിരായ പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വിട്ട്് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പരാതിക്കാരിയായ യുവതിക്കെതിരെയാണ് രാഹുല്‍ തെളിവുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സീല്‍ഡ് കവറില്‍ രേഖകള്‍ നല്‍കിയത്. ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്. യുവതി ജോലിചെയ്തിരുന്ന ചാനലിന്റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാന്‍ യുവതിയെ പ്രേരിപ്പിച്ചു എന്നതിനുള്ള തെളിവുകള്‍ പെന്‍ഡ്രൈവില്‍ നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്നും രേഖകളില്‍ നല്‍കിയിട്ടുണ്ട്. ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭര്‍ത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിവുകളും രാഹുല്‍ സമര്‍പ്പിച്ച രേഖകളില്‍ ഉള്‍പ്പെടുന്നു എന്നാണ് വിവരം. ഇന്നലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുല്‍ നേരിട്ട് എത്തിയാണ് വക്കാലത്തില്‍ ഒപ്പിട്ടതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാനായാണ് ഇന്നലെ രാഹുല്‍ തലസ്ഥാനതെത്തിയത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in