Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'പ്ലാന്‍ B' പാളി; രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

'പ്ലാന്‍ B' പാളി; രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍
ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന പരാതിയില്‍ അയ്യപ്പധര്‍മസേനാ പ്രസിഡന്‍റ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി പോലീസ് തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. https://www.youtube.com/watch?v=tqipCjfu0Mw എറണാകുളത്ത് നടത്തിയ പത്രസമ്മേളനത്തിനിടെ രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയ 'പ്ലാന്‍ B' യിലാണ് അറസ്റ്റ്. ശബരിമലയില്‍ യുവതീപ്രവേശമുണ്ടായാല്‍ കൈ മുറിച്ച് ചോര വീഴ്ത്തി നട അടപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്നതായിരുന്നു പത്രസമ്മേളനത്തിനിടെ രാഹുല്‍ വെളിപ്പെടുത്തിയത്.  ഇത്  കലാപത്തിനുള്ള ആഹ്വാനമാണെന്നും ഗൂഢാലോചനയുടെ ചെറിയൊരു ഭാഗം മാത്രമാണ് പുറത്തുവന്നതെന്നും ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശി നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. അതേസമയം സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ഇതിനെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തനിക്കെതിരെ ചുമത്തിയത് കള്ള കേസാണെന്നും രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in