Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'റഫേല്‍ മന്ത്രി' രാജിവെക്കണമെന്ന് രാഹുല്‍ ഗാന്ധി

'റഫേല്‍ മന്ത്രി' രാജിവെക്കണമെന്ന് രാഹുല്‍ ഗാന്ധി
റഫേല്‍ വിഷയത്തില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'റഫേല്‍ മന്ത്രി' രാജിവെക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്‍റെ മുന്‍ മേധാവിയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. https://twitter.com/RahulGandhi/status/1042629407335170048 ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്  (HAL) റഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കാന്‍ കഴിയില്ലെന്നായിരുന്നു നിര്‍മല സീതാരാമന്‍റെ പരാമര്‍ശം. എന്നാല്‍ ഇത് തെറ്റെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലാണ് എച്ച്.എ.എല്‍ മേധാവി ടി.എസ് രാജു നടത്തിയത്. എച്ച്.എ.എല്ലിന് റഫേല്‍ വിമാനങ്ങള്‍ സ്വന്തമായി നിര്‍മിക്കാന്‍ കഴിയുമായിരുന്നു എന്ന് മുന്‍ മേധാവി വ്യക്തമാക്കി. ടി.എസ് രാജുവിന്‍റെ വെളിപ്പെടുത്തലോടെ പ്രതിരോധ മന്ത്രി കളവ് പറയുകയായിരുന്നെന്ന് തെളിഞ്ഞതായി രാഹുല്‍ ഗാന്ധി പറഞ്ഞു. നിര്‍മല സീതാരാമന്‍ പ്രതിരോധമന്ത്രി പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ഉടന്‍ രാജിവെക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. https://www.youtube.com/watch?v=LKIucpLCowU

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in