Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പി എസ് സി ക്രമക്കേട്: ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസില്‍ തന്നെ ഹാജരാകണം: എസ്‌ഐടി

പി എസ് സി ക്രമക്കേട്: ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസില്‍ തന്നെ ഹാജരാകണം: എസ്‌ഐടി

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസില്‍ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്ന തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് എസ്.ഐ.ടി (SIT) വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥയായ ഐ.ജി അജിത ബീഗമാണ് പി.എസ്.സി സെക്രട്ടറി അയച്ച കത്തിന് മറുപടി നല്‍കിയത്. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ തന്നെ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ഹാജരാകണമെന്നും, പി.എസ്.സിയുടെ പ്രോട്ടോകോള്‍ ഇതിന് ബാധകമല്ലെന്നും അന്വേഷണ സംഘം മറുപടിയില്‍ കടുപ്പിച്ചു.

പി.എസ്.സി ഭരണഘടനാ സ്ഥാപനമായതിനാല്‍ പ്രോട്ടോകോള്‍ പ്രകാരം ചെയര്‍മാനോ അംഗങ്ങള്‍ക്കോ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താനാവില്ലെന്നായിരുന്നു സെക്രട്ടറി എസ്.ഐ.ടിയെ അറിയിച്ചിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വേണമെങ്കില്‍ പി.എസ്.സി ആസ്ഥാനത്ത് എത്തി മൊഴിയെടുക്കാമെന്നും കത്തില്‍ പറഞ്ഞിരുന്നു. ഈ നിലപാടിലാണ് എസ്.ഐ.ടി ഇപ്പോള്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയത്. വരും ദിവസങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് തിങ്കളാഴ്ച ചേരുന്ന പി.എസ്.സി യോഗം നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും.

നിലവില്‍ പി.എസ്.സിയിലെ നാല് അംഗങ്ങള്‍ക്കാണ് ചോദ്യം ചെയ്യലിനായി എസ്.ഐ.ടി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവിടുത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമാകും ചെയര്‍മാന്‍ കെ.ആര്‍. ബൈജുവിനെ വിളിച്ചുവരുത്തുക. തട്ടിപ്പില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാണ് എസ്.ഐ.ടി അന്വേഷിക്കുന്നത്. സി.പി.എം അനുകൂലിയായ ഉദ്യോഗാര്‍ത്ഥിക്ക് ക്രമവിരുദ്ധമായി നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ട തട്ടിപ്പില്‍, മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവുണ്ടായെന്ന് അറിഞ്ഞിട്ടും ചെയര്‍മാന്‍ നടപടി സ്വീകരിക്കുകയോ പോലീസിനെ അറിയിക്കുകയോ ചെയ്തില്ലെന്നും പ്രതികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Related articles

See all
Popular News

രാജ്യത്ത് ആദ്യം: വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പും നിയമവും; ബില്‍ ഇന്ന് നിയമസഭയില്‍ അവതര...

Popular News

രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം: തിരുവനന്തപുരത്ത് കെ.പി.സി.സിയുടെ 'ജനാധിപത്...

Popular News

മാസപ്പടി കേസ്: വിജിലന്‍സ് എഫ്.ഐ.ആറിനെതിരെ പിണറായിയും കുടുംബവും; അപ്പീല്‍ ഇന്ന് ഹൈക്കോടതിയ...

Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Save your stories

Sign in