Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മന്ത്രി ജലീലിന്‍റെ നടപടി സത്യപ്രതിജ്ഞാലംഘനവും പ്രോട്ടോക്കോള്‍ ലംഘനവും; ഗവർണർക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി

മന്ത്രി ജലീലിന്‍റെ നടപടി സത്യപ്രതിജ്ഞാലംഘനവും  പ്രോട്ടോക്കോള്‍ ലംഘനവും; ഗവർണർക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി
  ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ സത്യപ്രതിജ്ഞാലംഘനത്തിനും പ്രോട്ടോക്കോൾ ലംഘനത്തിനും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കെപിസിസി മെമ്പറുമായ അഡ്വ. എ എം രോഹിത് ഗവർണർക്ക് പരാതി നൽകി. സ്വർണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട ഫോൺ വിളികളുടെ പശ്ചാത്തലത്തിൽ യു എ ഇ കോൺസുലേറ്റ് ജനറലിൽ നിന്നും അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന കിറ്റുകൾ കൈപറ്റി എന്ന് മന്ത്രി പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിന്‍റെയോ വിദേശകാര്യ മന്ത്രാലയത്തിന്‍റെയോ മുൻകൂർ അനുമതി ഇല്ലാതെ മറ്റൊരു രാജ്യത്ത് നിന്നും ഇത്തരത്തിലുള്ള സാമ്പത്തിക സഹായങ്ങൾ കൈപ്പറ്റരുത് എന്ന കൃത്യമായ നിയമം നിൽനിൽക്കെ മന്ത്രി പ്രോട്ടോക്കോൾ ലംഘനം നടത്തിയിരിക്കുകയാണ്. കൂടാതെ കോൺസുലേറ്റ് ജനറലിൽ നിന്നും സ്വീകരിച്ച പണം ഉപയോഗിച്ച് വാങ്ങിയ ഭക്ഷ്യ കിറ്റുകൾ ഇഷ്ടക്കാർക്കും തത്പരകക്ഷികൾക്കും വിതരണം ചെയ്യുകയും ചെയ്തത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in