Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പട്ടാമ്പി പാലത്തിൽ കൈവരി സ്ഥാപിക്കാത്തതിൽ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം

പട്ടാമ്പി പാലത്തിൽ കൈവരി സ്ഥാപിക്കാത്തതിൽ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം
  പാലക്കാട്: പട്ടാമ്പിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. പട്ടാമ്പി പാലത്തിൽ തകർന്ന കൈവരികൾ സ്ഥാപിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞു. റിയാസ് മുക്കോളിയടക്കമുള്ള നേതാക്കൾക്ക് പരുക്കേറ്റു. പട്ടാമ്പി പാലത്തിന്‍റെ കൈവരികൾ തകർന്നിട്ട് 20 ദിവസങ്ങൾ പിന്നിട്ടിരുന്നു. എന്നിട്ടും ഒരു നടപടിയും എടുക്കാതെ വന്നപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ പ്രതിഷേധിച്ചത്. എന്നാല്‍ പോലീസ് അവരെ തടയുകയും ലാത്തി വീശുകയും ചെയ്തു. കഴിഞ്ഞ മാസം ഭാരതപ്പുഴയിലെ ശക്തമായ കുത്തൊഴുക്കിൽ പാലത്തിന് മുകളിലൂടെ വെള്ളമൊഴുകിയിരുന്നു. ഇതോടെയാണ് പാലത്തിന്‍റെ കൈവരികൾ തകർന്നത്. നിലവിൽ പാലത്തിന്‍റെ ഒരു ഭാഗത്ത് കൂടെ മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഈ മാസം 20ന് മാത്രമാണ് കൈവരികൾ നിർമിക്കാനുള്ള ടെണ്ടർ നടപടികൾ ആരംഭിക്കുകയുള്ളൂ. ഇതിനൊരു പ്രതിഷേധസൂചകമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൈവരി സ്ഥാപിക്കാനെത്തിയത്. ഉപകരണങ്ങളുമായെത്തിയ പ്രവർത്തകരെ പോലീസ് തടയുകയായിരുന്നു. ഇതോടെ ഉന്തും തള്ളുമുണ്ടാവുകയും പോലീസ് ലാത്തി വീശുകയും ചെയ്തു.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in