Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നാലാം ദിവസത്തിലേക്ക്; ഇന്നും യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച്

അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നാലാം ദിവസത്തിലേക്ക്; ഇന്നും യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച്
തിരുവനന്തപുരം: എസ്എഫ്‌ഐ അരുംകൊല ചെയ്ത സിദ്ധാര്‍ത്ഥന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും , മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപിയും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറും സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നാലാം ദിവസത്തിലേക്ക് കടന്നു. സമരം കൂടുതല്‍ ശക്തമാക്കുന്നതിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. അതേസമയം യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും കേസെടുത്ത് പോലീസ്. സെക്രട്ടറിയേറ്റിന് മുന്നിലെ സിപിഒ സമരവുമായി ബന്ധപ്പെട്ടാണ് കേസ്. കേസിൽ ഒന്നാംപ്രതിയാണ് രാഹുൽ . കെ എസ് യു ജില്ലാ പ്രസിഡന്‍റ് ഗോപു നെയ്യാർ, യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കി ഉൾപ്പെടെ ആറ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. അധികൃതമായി സംഘം ചേരൽ, റോഡ് ഉപരോധിക്കൽ, ഗതാഗത തടസ്സം സൃഷ്ടിക്കല്‍ എന്നിവയ്ക്കെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. തിരുവനന്തപുരം കണ്ടോൺമെന്റ് പോലീസ് ആണ് കേസെടുത്തത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in