Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാത്രി പട്രോളിങ്ങ് ഉറപ്പ് നൽകി വനംവകുപ്പ്; പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ച് നാട്ടുകാർ

രാത്രി പട്രോളിങ്ങ് ഉറപ്പ് നൽകി വനംവകുപ്പ്; പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ച് നാട്ടുകാർ
മാനന്തവാടി: വയനാട് പടമലയില്‍ യുവാവിനെ കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മഗ്നയെ പിടികൂടാത്തതിലുള്ള പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. രാത്രി പട്രോളിങ് ടീമുണ്ടാകുമെന്ന് വനംവകുപ്പ് അറിയിച്ചു. കുടിയേറ്റ മേഖലയായ മണ്ണുണ്ടിയിൽ 5 യൂണിറ്റ്  ടീമിനെയാണ് പട്രോളിങിനായി ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് നാട്ടുകാർ താല്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചത്. പടമല മണ്ണുണ്ടി, ചാലിദ്ധ,രണ്ടാംഗേറ്റ് മേഖലയിലാണ് പട്രോളിങ് നടത്താൻ തീരുമാനം. പ്രതിഷേധത്തിന്‍റെ ഭാഗമായി തടഞ്ഞുവെച്ച വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ വിട്ടയച്ചു. ട്രാക്കിം​ഗ് തടസ്സപ്പെട്ടതോടെയാണ് ദൗത്യം അവസാനിപ്പിച്ചത്. ചെമ്പകപ്പാറ ഭാ​ഗത്തുനിന്ന് ആന മണ്ണുണ്ടി ഭാ​ഗത്തേക്ക് നീങ്ങിയിരുന്നു. ദൗത്യസംഘം അരികിലെത്തിയപ്പോഴാണ് ആന സ്ഥാനം മാറിയത്. ട്രാക്ക് ചെയ്യാൻ കഴിയാതെ വന്നതോടെ ദൗത്യം സങ്കീർണമായതായായിരുന്നു സൂചന.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in