Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Malappuram

വെള്ളപൊക്കം : ചെറുപുഴയിലെ അശാസ്ത്രീയ തടയണകള്‍ക്കെതിരെ പ്രതിഷേധം; പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

വെള്ളപൊക്കം : ചെറുപുഴയിലെ അശാസ്ത്രീയ തടയണകള്‍ക്കെതിരെ പ്രതിഷേധം; പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്
മലപ്പുറം അങ്ങാടിപ്പുറം ഓരാടംപാലം ചെറുപുഴയിൽ അശാസ്ത്രീയമായി നിർമ്മിച്ച തടയണകളാണ് പ്രദേശത്ത് ഇടക്കിടെയുണ്ടാകുന്ന വെള്ളപൊക്കത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകർ രംഗത്ത്. പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. കഴിഞ്ഞ പ്രളയത്തോടനുബന്ധിച്ച് ദിവസങ്ങളാണ് അങ്ങാടിപ്പുറം ഓരാടം പാലം മേഖലകളിൽ വെള്ളം ഉയർന്നത്. നിരവധി വീടുകളിലേക്കും ഏക്കറുകണക്കിന് കൃഷി സ്ഥലത്തേക്കും വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് സംഭവിച്ചത്. പ്രളയശേഷവും ചെറിയ മഴക്കു പോലും പ്രദേശത്ത് വെള്ളം ഉയരുന്ന സാഹചര്യമാണ് ഉള്ളത്. ഓരാടംപാലം പുഴയിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച തടയണയാണ് ഇതിന് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. നൂറു മീറ്ററിനുള്ളിൽ നിർമ്മിച്ചിരിക്കുന്നത് രണ്ട് തടയണകളാണ്. ഇതിൽ ഒരു മീറ്റർ വീതിയിലൂടെ മാത്രമാണ് വെള്ളം പോകാൻ സൗകര്യമുള്ളത്. തടയണ നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്ത് വിളിച്ച യോഗത്തിൽ പ്രദേശത്ത് തടയണ നിർമ്മിക്കുന്നതിനെ എഞ്ചിനീയർമാർ എതിർത്തുവെന്നും ചിലരുടെ വ്യക്തി താൽപ്പര്യമാണ് നടന്നതെന്നും കോൺഗ്രസ് ആരോപിച്ചു. ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. കാലങ്ങളായി പ്രദേശത്ത് കൃഷി ഉപജീവനമാക്കായവർ ഇടക്കിടെയുണ്ടാകുന്ന വെള്ളപ്പൊക്കം കാരണം കടക്കെണിയിലായി. പലരും വായ്പയെടുത്താണ് കൃഷി ചെയ്തിരുന്നത്. പഴയ തടയണ നിലനിർത്തി പുതിയ തടയണകൾ ഉടൻ പൊളിച്ച് കളയണമെന്നും കൃഷി നാശം ഉണ്ടായവർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യമുയരുന്നത്. https://youtu.be/9DGLnYybhjQ

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in