Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വയോധികനെ മര്‍ദിച്ച സംഭവം: എസ്ഐ ഷെജീമിന്‍റേത് ഗുരുതര വീഴ്ച; കഠിന പരിശീലനത്തിന് സ്ഥലം മാറ്റി

വയോധികനെ മര്‍ദിച്ച സംഭവം: എസ്ഐ ഷെജീമിന്‍റേത് ഗുരുതര വീഴ്ച; കഠിന പരിശീലനത്തിന് സ്ഥലം മാറ്റി
കൊല്ലം ചടയമംഗലത്ത് വയോധികനെ നടുറോഡിൽ മർദ്ദിച്ച സംഭവത്തിൽ പ്രോബേഷൻ എസ് ഐ യ്ക്കു ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വൃദ്ധനെ കരണത്തടിച്ചതും, അശുപത്രിയിൽ കൊണ്ടുപോകാതിരുന്നതും അനുചിതമായ നടപടിയാണെന്ന് പ്രാഥമിക അന്വേഷണം നടത്തിയ ഡിവൈഎസ്പി കൊല്ലം റൂറൽ എസ്പിയ്ക്കു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. സംഭവത്തെ തുടർന്നു പ്രാഥമിക നടപടിയുടെ ഭാഗമായി പ്രൊബേഷൻ എസ് ഐ ഷജീമിനെ കഠിന പരിശീലനത്തിന് കെ എ പി 5-ആം ബറ്റാലിയനിലേക്ക് മാറ്റിയിരുന്നു. ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണത്താലാണ് ചടയമംഗലം പ്രൊബോഷൻ എസ് ഐ രോഗിയായ വൃദ്ധനെ ക്രൂരമായി മർദ്ദിച്ചത്. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനാണ് മർദ്ദനമേറ്റത്. രാമാനന്ദനേയും സമീപവാസി പൊടിമോനെയും മഞ്ഞപ്പാറ ജംഗ്ഷനിൽ വച്ചാണ് ചടയമംഗലം പോലീസ് പരസ്യമായി മർദ്ദിച്ചത്.

Related articles

See all
Kerala

കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala

തേജസിന് ഇനി സ്വന്തം ഭവനം; ഗാന്ധി ഗ്രാം പദ്ധതിയിലെ ആദ്യ ഭവനത്തിന്‍റെ താക്കോല്‍ ഉമ്മൻ ചാണ്ട...

Kerala

ഭീഷണിയായി 'കുട്ടി ക്രിമിനല്‍സ്' ; കൊല്ലത്തും കളമശേരി മോഡൽ ആക്രമണം

Kerala

കൊല്ലത്ത് മത്സ്യ തൊഴിലാളി കോൺഗ്രസ് കടൽ സമരം

Save your stories

Sign in