Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോഴിക്കോട് അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 50ഓളം പേർക്ക് പരുക്ക്, ഡ്രൈവര്‍മാരുടെ നില ഗുരുതരം

കോഴിക്കോട് അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 50ഓളം പേർക്ക് പരുക്ക്, ഡ്രൈവര്‍മാരുടെ നില ഗുരുതരം
  കോഴിക്കോട്: അത്തോളിയിൽ താഴത്ത് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 50ഓളം പേർക്ക് പരുക്കേറ്റു. ബസ് ഡ്രൈവർമാരുടെ നില ഗുരുതരമാണ്. അമിത വേ​ഗതയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടെയ്ക്ക് പോവുകയായിരുന്ന എസി ബ്രദേഴ്‌സും, കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് വരികയായിരുന്ന അജ്‌വ ബസ്സുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റ 20 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും 20 പേരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ​കുറ്റ്യാടിയിൽ നിന്നുള്ള ബസ് ട്രാക്ക് മാറി ഓടുന്നതിനിടെ എതിർ വശത്തുകൂടി വന്ന ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in