Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ തടവുകാർ ഏറ്റുമുട്ടി; ഒരാള്‍ ആശുപത്രിയില്‍

കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ തടവുകാർ ഏറ്റുമുട്ടി; ഒരാള്‍ ആശുപത്രിയില്‍
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. ഒരു തടവുകാരന് തലയ്ക്ക് പരിക്കേറ്റു. ജയിലിലെ പതിനൊന്നാം ബ്ലോക്കിനടുത്ത് ഉച്ചയ്ക്ക് ശേഷമാണ് തടവുകാർ തമ്മിൽ ഏറ്റുമുട്ടിയത്. ആക്രമണത്തിൽ മോഷണക്കേസ് പ്രതി നൗഫലിന് പരിക്കേറ്റിട്ടുണ്ട്. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കാപ്പ തടവുകാരൻ അശ്വിൻ ആക്രമിച്ചെന്നാണ് നൗഫലിൻ്റെ പരാതി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. നൗഫലിന്‍റെ തലയ്ക്കാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. മുമ്പും കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാര്‍ ഏറ്റുമുട്ടിയിരുന്നു. ഗുണ്ടാ കേസിലെ പ്രതികളാണ് അന്ന് ഏറ്റുമുട്ടിയത്. തൃശൂർ സ്വദേശികളായ സാജൻ, നെൽസൺ, അമർജിത്ത് എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്. 2023 ഓഗസ്റ്റ് 23-ന് പത്താം ബ്ലോക്കിൽ ആയിരുന്നു അന്ന് ഏറ്റുമുട്ടല്‍ നടന്നത്.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in