Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗോഡ്സെയെ അനുകൂലിച്ച് കമന്‍റ്; പ്രൊഫസർക്കെതിരെ പരാതി നല്‍കി കെ എസ് യു

ഗോഡ്സെയെ അനുകൂലിച്ച് കമന്‍റ്; പ്രൊഫസർക്കെതിരെ പരാതി നല്‍കി കെ എസ് യു
കോഴിക്കോട്:  ഗോഡ്സെയെ അനുകൂലിച്ച് ഫെയ്സ്ബുക്കിൽ കമന്‍റ്ചെയ്ത സംഭവം പ്രൊഫസർക്കെതിരെ പരാതി നല്‍കി കെ എസ് യു. എൻ ഐ ടി പ്രൊഫസർ ഷൈജ ആണ്ടവനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഷൈജ ആണ്ടവൻ ഗാന്ധി നിന്ദ നടത്തിയെന്നാണ് പരാതി. നാഥുറാം ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനം എന്നായിരുന്നു കമന്‍റ്. തുടർന്ന് കമന്‍റ് വിവാദമായതിന് പിന്നാലെ എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ കമന്‍റ് ഡിലീറ്റ് ചെയ്തിരുന്നു. നേരത്തെ ഹിന്ദു മഹാസഭാ പ്രവർത്തകൻ നാഥൂറാം വിനായക് ഗോഡ്സെ ഭാരതത്തിൽ ഒരുപാട് പേരുടെ ഹീറോ എന്ന വിശേഷണത്തോടെ പങ്കുവച്ച ഗോഡ്സെയുടെ ചിത്രത്തിന് താഴെയായിരുന്നു ഷൈജ ആണ്ടവൻ്റെ കമന്‍റ്. അഡ്വ. കൃഷ്ണരാജ് എന്ന പ്രൊഫൈലിന് കീഴെയായിരുന്നു 'പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിങ് ഇന്ത്യ' എന്ന് പ്രൊഫ. ഷൈജ ആണ്ടവൻ കമന്‍റ് ചെയ്തത്. കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ പ്രൊഫസറാണ് ഷൈജ ആണ്ടവന്‍.
 

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in