പി.ശശിക്കെതിരെ നടപടിക്ക് സാധ്യത; പാര്‍ട്ടിസമ്മേളനത്തിന് മുന്‍പ് തീരുമാനമുണ്ടായേക്കും
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പി. ശശിയെ മാറ്റിയേക്കും. അന്‍വറിന്റെ ആരോപണത്തിന് പിന്നാലെ പി ശശി ആഭ്യന്തരവകുപ്പ് അടക്കി വാഴുന്നുവെന്ന പ്രതീതി ഉണ്ടാവുകയും, പിണറായി വിജയന് വകുപ്പില്‍ നിയന്ത്രണമില്ല എന്ന തരത്തിലുള്ള ആക്ഷേപങ്ങളും ഉയര്‍ന്നു കഴിഞ്ഞു. തന്റെ വകുപ്പായ ആഭ്യന്തരത്തിന് നേരെയുള്ള ആക്ഷേപം ഏതു രീതിയില്‍ മറികടക്കാമെന്ന കടുത്ത ആലോചനയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനൊടുവിലാണ് എഡിജിപി എംആര്‍ അജിത്കുമാറിനെ മുഖ്യമന്ത്രി കൈവിടുന്നത്.