Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൂടത്തായി റോയ് തോമസ് വധക്കേസിൽ കുറ്റപത്രം പോലീസ് നാളെ സമർപ്പിക്കും

കൂടത്തായി റോയ് തോമസ് വധക്കേസിൽ കുറ്റപത്രം പോലീസ് നാളെ സമർപ്പിക്കും
കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് റോയ് തോമസ് വധക്കേസിൽ കുറ്റപത്രം പോലീസ് നാളെ സമർപ്പിക്കും. താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് കുറ്റപത്രം നൽകുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രമാണ് നാളെ കോടതിയിൽ സമർപ്പിക്കുന്നത്. ഭർത്താവ് റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിൽ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. ജോളി ഉൾപ്പെടെ നാല് പ്രതികളാണ് കേസിലുളളത്.  റോയ് തോമസിന്‍റെ ബന്ധു എം എസ് മാത്യു രണ്ടാം പ്രതിയും താമരശേരിയിലെ സ്വർണപ്പണിക്കാരനായ പ്രജുകുമാർ മൂന്നാം പ്രതിയും സിപിഎം മുൻ പ്രാദേശിക നേതാവ് മനോജ് നാലാം പ്രതിയുമാണ്. ഇരുനൂറിലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്. കൊലപാതക പരമ്പരയിലെ മറ്റ് അഞ്ച് കേസുകളിലും വൈകാതെ തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. കേരള മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച കേസ് ആയതുകൊണ്ട് തന്നെ പഴുതുകളെല്ലാം അടച്ചുകൊണ്ടുള്ള കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.

Related articles

See all
Latest News

നവകേരള സദസ് ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഇല്ലാത്ത പരിപാടി; മുഖം നഷ്ടമായ സർക്കാരിന്‍റെ പാഴ്‌വേ...

Kerala

സ്വകാര്യ കമ്പനിക്ക് കോടികള്‍ കൊയ്യാന്‍ സർക്കാർ കൂട്ട്; ഇലക്ട്രിക് വാഹനങ്ങളുടെ മറവില്‍ സംസ്...

Latest News

ബസ് ജീവനക്കാരനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു; കോഴിക്കോട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമ...

Latest News

നിപ ജാഗ്രത; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി

Save your stories

Sign in