Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

പൊലീസുകാര്‍ക്കെതിരെ വധഭീഷണി; വി ജോയ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി; വി ജോയ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ വി. ജോയി, മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

കഴിഞ്ഞ ദിവസം സിപിഎം നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണയ്ക്കിടെയായിരുന്നു സംഭവം. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ജയചന്ദ്രനുമായി സംസാരിക്കവേ, കന്റോണ്‍മെന്റ് എസ്എച്ച്ഒ സതീഷ് കുമാറിനും എസ്‌ഐ ഗോകുലിനുമെതിരെ നേതാക്കള്‍ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു. 'അയാളെക്കൊണ്ട് പൊറുതിമുട്ടിയാല്‍ ഇവിടെയൊരു കൊലപാതകം നടക്കും' എന്ന് വി. ജോയി പറഞ്ഞപ്പോള്‍, എസ്‌ഐ ഗോകുലും സതീഷ് കുമാറും തിരികെ വീട്ടിലെത്തി കുട്ടികളെ കാണില്ലെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ ഭീഷണി.

അതേസമയം, വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി വി. ജോയി രംഗത്തെത്തി. താന്‍ സംസാരിച്ചത് എസ്എച്ച്ഒയോടല്ല, മറിച്ച് അസിസ്റ്റന്റ് കമ്മീഷണറോടാണെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്ന് ഇത്തരം പ്രകോപനപരമായ നടപടികള്‍ തുടര്‍ന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്ന ഏതെങ്കിലും വിദ്യാര്‍ത്ഥി മരണപ്പെടാനിടയാകും എന്നും, അങ്ങനെയൊരു കൊലപാതകം ഇവിടെ നടക്കുമെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് ജോയിയുടെ വിശദീകരണം.

Related articles

See all
Popular News

രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ താൽക്കാലിക ശമനം; ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രാജി പിൻവലിച്ചു

Popular News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT, മുന്‍ കായിക മന്ത്രി വി....

Popular News

20 വർഷം മുൻപുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി ര...

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in