Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പോലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമം; ചേസിംഗിനൊടുവില്‍ കാറിനെ ജീപ്പ് കൊണ്ട് ഇടിച്ചൊതുക്കി; സിനിമാ സ്റ്റൈലില്‍ പ്രതികളെ തൂക്കി പോലീസ് | VIDEO

പോലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമം; ചേസിംഗിനൊടുവില്‍ കാറിനെ ജീപ്പ് കൊണ്ട് ഇടിച്ചൊതുക്കി; സിനിമാ സ്റ്റൈലില്‍ പ്രതികളെ തൂക്കി പോലീസ്  | VIDEO
  കോട്ടയം: ഈരാറ്റുപേട്ടയിൽ ക്രിമിനൽ സംഘത്തിന്‍റെ കാറിലേക്കു ജീപ്പ് ഇടിച്ചുകയറ്റി പോലീസ് പ്രതികളെ സാഹസികമായി പിടികൂടി. കഞ്ചാവ് കടത്തെന്നു സംശയിച്ചാണു പോലീസ് സ്വിഫ്റ്റ് കാറിനെ പിന്തുടർന്നത്. എന്നാൽ പോലീസിനെ കാണ്ടതോടെ ജീപ്പിന് മുന്നിലേക്കു കടന്നു പോകാനാവാത്ത വിധം ക്രിമിനൽ സംഘം കാർ ഓടിച്ചു രക്ഷപെടാൻ ശ്രമിച്ചു. റോഡിൽ ഉണ്ടായിരുന്ന മറ്റു വാഹനങ്ങൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നു രക്ഷപെട്ടത്. രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പിന്തുടർന്നെത്തിയ പോലീസ് ജീപ്പ് കാറില്‍ ഇടിപ്പിച്ച് ഇവരെ പിടികൂടുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവർ ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും ഇവരെ പോലീസ് ഉദ്യോഗസ്ഥർ പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ജിജോ, അഭിലാഷ്, ഷാനവാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടകരമായ ഡ്രൈവിംഗ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു ഇവർക്കെതിരെ കേസ് എടുത്തത്.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in