Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Kozhikode| കൂടരഞ്ഞിയില്‍ മാല മോഷണം ആരോപിച്ച് അതിഥി തൊഴിലാളിക്ക് പൊലീസ് മര്‍ദനം: പരാതി വ്യാജമെന്ന് ആരോപണം

Kozhikode| കൂടരഞ്ഞിയില്‍ മാല മോഷണം ആരോപിച്ച് അതിഥി തൊഴിലാളിക്ക് പൊലീസ് മര്‍ദനം: പരാതി വ്യാജമെന്ന് ആരോപണം
കോഴിക്കോട് കൂടരഞ്ഞിയില്‍ മാല മോഷണം ആരോപിച്ച് അസം സ്വദേശിയായ അതിഥി തൊഴിലാളിക്ക് പൊലീസിന്റെ ക്രൂര മര്‍ദനം. അസം സ്വദേശിയായ മൊമിനുള്‍ ഇസ്ലാം എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇയാള്‍ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കൂടരഞ്ഞി സ്വദേശിയാണ് രാവിലെ എട്ട് മണിയോടെയാണ് ജോലിക്കായി മൊമിനുളിനെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ജോലി കഴിഞ്ഞ ശേഷം കുളിച്ചുവരാന്‍ ആവശ്യപ്പെട്ടു. പിന്നീട് റൂമിലേക്ക് വിളിച്ചുവരുത്തി മസാജ് ചെയ്യിപ്പിക്കുകയും, തുടര്‍ന്ന് അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും ചെയ്തതോടെ താന്‍ ഇറങ്ങി ഓടുകയായിരുന്നു എന്ന് മൊമിനുള്‍ പറയുന്നു. ഇതിനു പിന്നാലെ, താന്‍ മാല മോഷ്ടിക്കാന്‍ ശ്രമിച്ചു എന്ന് കൂടരഞ്ഞി സ്വദേശി വ്യാജ പ്രചാരണം നടത്തുകയും പൊലീസിനെ വിളിച്ചുവരുത്തി മുറിയിലെത്തിച്ച് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. രണ്ട് പൊലീസുകാരും മറ്റൊരാളുമാണ് തന്നെ മര്‍ദിച്ചതെന്നും മൊമിനുള്‍ ഇസ്ലാം ആരോപിച്ചു. ഇയാളുടെ സഹോദരനും മര്‍ദനമേറ്റു. സംഭവത്തില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Related articles

See all
Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Popular News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്...

Popular News

വിമർശനങ്ങൾ തള്ളി എം.എ. ബേബി, ഇ.ഡി വിഷയത്തിൽ മൗനം പാലിച്ച് പിണറായി: സിപിഎം വിപുലീകൃത സംസ്ഥാ...

Save your stories

Sign in