Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിഎം ശ്രീ പദ്ധതിയിൽ സിപിഎം പ്രതിരോധത്തിൽ; മുൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പിഎസിന്റെ ലേഖനം പാർട്ടിയെ വെട്ടിലാക്കി

പിഎം ശ്രീ പദ്ധതിയിൽ സിപിഎം പ്രതിരോധത്തിൽ; മുൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പിഎസിന്റെ ലേഖനം പാർട്ടിയെ വെട്ടിലാക്കി

കേന്ദ്ര സർക്കാരിന്റെ 'പിഎം ശ്രീ' (PM SHRI) സ്കൂൾ പദ്ധതിയെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കത്തിൽ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പി.എസിന്റെ ലേഖനം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അമരക്കാരൻ കൂടിയായ രതീഷ് കാളിയാടൻ 'മലയാളം വാരിക'യിൽ എഴുതിയ ലേഖനമാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാടുകളെ തള്ളിക്കൊണ്ട് രംഗത്തുവന്നിരിക്കുന്നത്. എൽഡിഎഫ് ഭരണകാലത്ത് ഒപ്പുവെച്ച ഈ കരാറിൽ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്നാണ് ലേഖനത്തിലെ പ്രധാന കണ്ടെത്തൽ.

പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനം പിന്മാറണമെന്ന് എസ്എഫ്ഐ മുതൽ മുതിർന്ന സിപിഎം നേതാക്കൾ വരെ നിലവിലെ യുഡിഎഫ് സർക്കാരിനോട് ആവശ്യപ്പെടുന്നതിനിടയിലാണ് പാർട്ടിയെ പ്രതിരോധത്തിലാക്കി ഈ ലേഖനം പുറത്തുവരുന്നത്. എൽഡിഎഫ് സർക്കാർ ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനങ്ങൾക്ക് ഏകപക്ഷീയമായി ഇതിൽ നിന്ന് പിന്മാറാൻ സാധിക്കില്ലെന്ന് യുഡിഎഫ് സർക്കാർ വാദിച്ചിരുന്നു. ഈ വാദത്തെ ശരിവെക്കുന്നതാണ് രതീഷ് കാളിയാടന്റെ ലേഖനം. വ്യവസ്ഥകൾ അനുസരിച്ച് കേന്ദ്രവും സംസ്ഥാനവും ഒരുപോലെ യോജിപ്പിലെത്തിയാൽ മാത്രമേ പദ്ധതി മരവിപ്പിക്കാൻ സാധിക്കൂ. കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്തിക്കൊണ്ട് ഒരു രാഷ്ട്രീയ തീരുമാനം വേണമെങ്കിൽ യുഡിഎഫ് സർക്കാരിന് എടുക്കാമെന്ന് ലേഖനത്തിന്റെ അവസാന ഭാഗത്ത് പറയുന്നുണ്ടെങ്കിലും, പിന്മാറ്റം എളുപ്പമല്ലെന്ന വ്യവസ്ഥകൾ എടുത്തുപറയുന്നത് സിപിഎം നിലപാടിന് വലിയ തിരിച്ചടിയാണ്.

 പദ്ധതിയിൽ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് മാത്രമല്ല, മുൻ ഇടത് സർക്കാർ ഈ കരാറിൽ ഒപ്പുവെച്ച രീതിയെയും ലേഖനം കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തുന്നുണ്ട്. പദ്ധതിയുടെ കരാർ ആദ്യം കാബിനറ്റിന്റെ പരിഗണനയ്ക്ക് വന്നപ്പോൾ മന്ത്രിമാർ എതിർക്കുകയും തുടർന്ന് മാറ്റിവെക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് മന്ത്രിസഭാ യോഗത്തിൽ വീണ്ടും ചർച്ചയ്ക്ക് വെക്കാതെയാണ് കരാറിൽ ഒപ്പിട്ടതെന്നും ഇതിൽ വലിയ അപാകതയുണ്ടെന്നും ലേഖനം വിമർശിക്കുന്നു. ഫണ്ട് തടഞ്ഞുവെച്ചുകൊണ്ട് കേന്ദ്ര സർക്കാർ നടത്തുന്ന സമ്മർദ്ദങ്ങളെക്കുറിച്ചും ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്. പദ്ധതിയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി അടുത്തയാഴ്ച റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് സിപിഎമ്മിനെ വെട്ടിലാക്കിയുള്ള ഈ വെളിപ്പെടുത്തൽ.

Related articles

See all
Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാള്‍ വിടപറയുമ്പോള്‍: ചെറുവയല്‍ രാമനുമായുള്ള പ്രിയങ്ക ഗാന്ധി...

Popular News

"കാർഷിക പൈതൃകത്തിന്റെ കാവലാളായിരുന്നു ചെറുവയൽ രാമൻ": അനുശോചിച്ച് മുഖ്യമന്ത്രി വി. ഡി. സതീശ...

Popular News

നെല്ലച്ഛന്‍' ചെറുവയല്‍ രാമന്‍ അന്തരിച്ചു; വിടവാങ്ങിയത് കാര്‍ഷിക പൈതൃകം കാത്ത പത്മശ്രീ ജേതാ...

Save your stories

Sign in