Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; കൊല്ലത്തും തിരുവനന്തപുരത്തും പരിപാടികള്‍

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; കൊല്ലത്തും തിരുവനന്തപുരത്തും പരിപാടികള്‍
Narendra-Modi പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസത്തെ സന്ദർശനത്തിന് ഇന്ന് കേരളത്തിലെത്തും. കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹം പരിപാടികളിൽ പങ്കെടുക്കും. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രവും പ്രധാനമന്ത്രി സന്ദർശിക്കും. ഇന്ന് വൈകുന്നേരം നാലിന് തിരുവനന്തപുരം എയർ ഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് തിരിക്കും. തുടർന്ന് 4.50ന് ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ കൊല്ലം ബൈപാസിന്‍റെ ഉദ്ഘാടനം നിർവഹിക്കും. ശേഷം 5.30ന് കൊല്ലം കന്‍റോൺമെൻറ് ഗ്രൗണ്ടിൽ നടക്കുന്ന ബിജെപി യുടെ കേരളത്തിലെ ലോക്സഭാ തെരെഞ്ഞുടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള പൊതുപരിപാടിയിൽ പങ്കെടുക്കും. ആശ്രാമം മൈതാനത്തെ ഹെലിപാഡിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കുന്ന പ്രധാനമന്ത്രി ഏഴുമണിക്ക് തിരുവനന്തപുരത്ത് തിരികെ എത്തും. തിരുവനന്തപുരത്ത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനം രാത്രി 7.15 ന് നിർവഹിച്ചശേഷം ക്ഷേത്രദർശനം നടത്തും. രാത്രി എട്ടുമണിക്ക് അദ്ദേഹം എയർ ഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in