Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുഡിഎഫിന് തിളക്കമാര്‍ന്ന വിജയം ഉണ്ടാകും; ബിജെപിയുടെ തന്ത്രങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

യുഡിഎഫിന് തിളക്കമാര്‍ന്ന വിജയം ഉണ്ടാകും; ബിജെപിയുടെ തന്ത്രങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഓരോ ജില്ലയിലെയും രാഷ്ട്രീയ സാഹചര്യം വിശദമായി വിശകലനം ചെയ്താല്‍ യുഡിഎഫിന് അനുകൂലമായ ഈ മാറ്റം വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ബിജെപി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണത്തോടും കുഞ്ഞാലിക്കുട്ടി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. 'ബിജെപിക്ക് ഇനിയും കേരളത്തെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ അവര്‍ പയറ്റുന്ന ഇത്തരം തന്ത്രങ്ങള്‍ കേരളത്തില്‍ ക്ലച്ച് പിടിക്കില്ല. പണമിറക്കി വോട്ടുപിടിക്കാമെന്നത് അവരുടെ ഗതികേടാണ് കാണിക്കുന്നത്,' അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇവിടെ ഇടയ്ക്കിടെ ഒരു അക്കൗണ്ട് തുറക്കും, അത് ഉടന്‍ തന്നെ ക്ലോസാകുകയും ചെയ്യും. ഇത്തവണയും ആ സ്ഥിതിക്ക് മാറ്റമുണ്ടാകില്ല,' എന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫിന്റെ ഐക്യവും ജനങ്ങളുടെ ഭരണവിരുദ്ധ വികാരവും വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Related articles

See all
Popular News

ഭരണത്തിന് ധാർഷ്ട്യം, മന്ത്രിമാർക്ക് അഹങ്കാരം; ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് എൻ.സി.പി

Popular News

"പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു"; പിബിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശന ശരങ്ങൾ; തിരിച്ച...

Popular News

സിപിഎമ്മിന്റെ 'ചതി', ജനവികാരം തിരിച്ചറിയുന്നതിൽ പരാജയം; തുറന്നടിച്ച് കേരള കോൺഗ്രസ് (എം) സ്...

Popular News

പത്മജയും പരാജയപ്പെട്ടു, കോട്ടകള്‍ ഇടിഞ്ഞു; തൃശൂരില്‍ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തിയുള്ള ബി...

Save your stories

Sign in