ലൈഫ് മിഷനെ കുറിച്ച് മിണ്ടരുത്; പോലിസിനെതിരെയും പരാതി പറയരുത്; ജനകീയ വിഷയങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പിണറായി സര്‍ക്കാര്‍
Jaihind TV News Report
Jaihind TV Web Desk
December 20, 2024
1 min read
•
Updated: June 04, 2026
നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തില്‍ ജനകീയ വിഷയങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പിണറായി സര്‍ക്കാര്‍. കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പരാതികളില്‍ തീര്‍പ്പുണ്ടാക്കുന്നതിന് വേണ്ടി കൊണ്ടുവന്ന അദാലത്തിലാണ് ഉന്നയിക്കാന്‍ പാടില്ലാത്ത വിഷയങ്ങള്‍ അക്കമിട്ട് എഴുതിയിരിക്കുന്നത്. ഇന്നലെ മമ്പാട് പഞ്ചായത്തിലെ കാട്ടുമുണ്ടയില്‍ വെച്ച് നടത്തിയ നിലമ്പൂര്‍ താലൂക്ക് അദാലത്തിലാണ് ജനകീയ പരാമര്‍ശമുള്ള വിഷയങ്ങളില്‍ പരാതി ഉന്നയിക്കാന്‍ പാടില്ലെന്ന വിചിത്ര ബോര്‍ഡ് വെച്ചത്.
ലൈഫ് മിഷന്‍ ഭവന പരാതി, പിഎസ്‌സി സംബന്ധിച്ച പരാതി, വായ്പ എഴുതി തള്ളല്‍, പോലീസ് കേസുകള്‍, ഭൂമി സമ്പന്ധിച്ച കേസുകള്‍, ഭൂമി തരം മാറ്റല്‍, മുഖ്യമന്തിയുടെ സാമ്പത്തിക സഹായം, ചികിത്സ സഹായ അപേക്ഷ, സര്‍ക്കാര്‍ ജീവനക്കാരുടെ പരാതി, റവന്യു റിക്കവറി, വായ്പാ തിരിച്ചടവ് തുടങ്ങിയവയെ സംബന്ധിച്ചൊന്നും പരാതി നല്‍കാന്‍ പാടില്ല തുടങ്ങിയവയാണ് ബോര്‍ഡില്‍ കൊടുത്തിരിക്കുന്നത്. അദാലത്തിന് എത്തുന്നവരിലധികവും ഇത്തരം പരാതികള്‍ക്ക് പരിഹാരവുമായി വരുന്നവരാണ്. അതിനാല്‍ തന്നെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം പരാതികളൊന്നും അദാലത്തില്‍ ഉന്നയിക്കരുതെന്നാണ് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാരിന്‍റെ പുതിയ നീക്കം അറിയാതെ നിരവധി പേരാണ് ഇന്നലെ അദാലത്തിന് എത്തിയത്. മന്ത്രിമാരായ വി അബ്ദുറഹിമാനും മുഹമ്മദ് റിയാസുമായിരുന്നു അദാലത്തിന്റെ ഭാഗമായവര്‍. കഴിഞ്ഞ വര്‍ഷവും ഇതേ രീതിയില്‍ മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാക്കാന്‍ നിലമ്പൂരില്‍ അദാലത്ത് നടത്തിയിരുന്നു. അതില്‍ നിന്ന് ജനങ്ങള്‍ക്ക് ഒരു ഉപകാരവും ലഭിച്ചില്ല. എങ്കിലും ജനങ്ങളെ പരിഹാസ്യരാക്കി കൊണ്ടുള്ള പിണറായി സര്‍ക്കാറിന്‍റെ കരുതലും കൈത്താങ്ങും അദാലത്ത് മുന്നേറിക്കൊണ്ടിരിക്കുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10