Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മുഖ്യമന്ത്രിയെ ജനങ്ങൾ നികൃഷ്ടജീവിയായി കാണുന്നത് ചരിത്രത്തിലാദ്യം, പിണറായി ജയിലിൽ പോകാത്തത് ബിജെപിയുടെ പിന്തുണ ഉള്ളത് കൊണ്ടുമാത്രം'; കെ. സുധാകരൻ എംപി

'മുഖ്യമന്ത്രിയെ ജനങ്ങൾ നികൃഷ്ടജീവിയായി കാണുന്നത് ചരിത്രത്തിലാദ്യം, പിണറായി ജയിലിൽ പോകാത്തത് ബിജെപിയുടെ പിന്തുണ ഉള്ളത് കൊണ്ടുമാത്രം'; കെ. സുധാകരൻ എംപി
  കല്‍പ്പറ്റ: പിണറായി ജയിലിൽ പോകാത്തത് ബിജെപിയുടെ പിന്തുണ ഉള്ളത് കൊണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. സിപിഎമ്മിനും ബിജെപി ക്കുമാണ് പരസ്പരം കടപ്പാട് ഉള്ളത്. കെ. സുരേന്ദ്രന് സിപിഎം സംരക്ഷണം ഒരുക്കുകയാണ്. യുഡിഎഫ് കോട്ടയിൽ ആരെങ്കിലും ജയിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഡികളുടെ സ്വർഗത്തിലാണെന്നും സുധാകരന്‍ പരിഹസിച്ചു. രാഹുൽ ഗാന്ധിക്ക് 2019-ൽ കിട്ടിയ വിജയം വയനാട്ടിൽ ഇനിയും ആവർത്തിക്കണം. ഇന്നുമുതൽ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുകയാണ്. കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ പ്രതീക്ഷയോടെയാണ്  നോക്കുന്നത്. യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. കോൺഗ്രസ് വിട്ട സരിനെതിരെയും സുധാകരൻ തുറന്നടിച്ചു. സരിന് ബുദ്ധിയും വിവരവും ഉണ്ട്. പക്ഷേ വിവരക്കേടും ബുദ്ധിയില്ലായ്മേ പറയൂ. ജൻമദോഷമാണ് അതെന്നുമായിരുന്നു സുധാകരന്‍റെ വാക്കുകൾ. അതേസമയം കേരളത്തിലെ ജനങ്ങൾ നികൃഷ്ടജീവിയായി മുഖ്യമന്ത്രിയെ കാണുന്നത് ചരിത്രത്തിൽ ആദ്യമാണ്. യുഡിഎഫ് - ബിജെപി ഡീൽ എന്ന് പറയാൻ സിപിഎമ്മിന് നാണമില്ലേ എന്നും സുധാകരന്‍ ചോദിച്ചു.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in