Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശ്രീമതിക്കും ജയരാജനുമെതിരെ ഗൂഢാലോചനയ്ക്കും കലാപാഹ്വാനത്തിനും കേസെടുക്കണം; കോടതിയില്‍ ഹർജി

ശ്രീമതിക്കും ജയരാജനുമെതിരെ ഗൂഢാലോചനയ്ക്കും കലാപാഹ്വാനത്തിനും കേസെടുക്കണം; കോടതിയില്‍ ഹർജി
തിരുവനന്തപുരം: എകെജി സെന്‍റർ സംഭവത്തില്‍ ഇടതുമുന്നണി കണ്‍വീനർ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. കലാപ ആഹ്വാനം, ഗൂഢാലോചന എന്നിവയ്ക്ക് കേസെടുക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായ്ചിറ നവാസാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയില്‍ ഹർജി നല്‍കിയിരിക്കുന്നത്. പോലീസില്‍ പരാതി നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും യാതൊരു നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കോടതിയില്‍ ഹർജി നല്‍കിയത്. ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 12 ന് കന്‍റോണ്‍മെന്‍റ് പോലീസിലും തുടർന്ന് സിറ്റി പോലീസ് കമ്മീഷണർക്കും ഹർജിക്കാരന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു വിധ നടപടിയും ഇതുവരെ സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരൻ നേരിട്ട് കോടതിയിൽ ഹർജി നൽകിയത്. ഹർജിയിൽ വാദം കേൾക്കുന്നതിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in