Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന്; മേല്‍നോട്ടം ഐ.ജി ശ്രീജിത്ത്

യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന്; മേല്‍നോട്ടം ഐ.ജി ശ്രീജിത്ത്
കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി സര്‍ക്കാര്‍ ഉത്തരവിട്ടു. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഈ നടപടി. ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണ സംഘത്തിന്റെ മേല്‍നോട്ട ചുമതല. അന്വേഷണ സംഘത്തെ ഐജി നിശ്ചയിക്കും. കാസര്‍കോട് പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ച് പേരുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി. കേസ് അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ കസ്റ്റഡിയിലെടുത്ത അഞ്ച് പേരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. എച്ചിലടുക്കം സ്വദേശികളായ കെ എം സുരേഷ്, കെ അനില്‍ കുമാര്‍, കുണ്ടംകുഴി സ്വദേശി അശ്വിന്‍, കല്ലിയോട്ട് സ്വദേശികളായ ശ്രീരാഗ്,ഗിജിന്‍ എന്നിവരുടെ അറസ്റ്റാണ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഇരട്ടക്കൊല കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരന്‍, കൊലയാളി സംഘത്തിന് സഞ്ചരിക്കാനുള്ള കാര്‍ തയ്യാറാക്കിയ സജി ജോര്‍ജ് എന്നിവരുടെ അറസ്റ്റ് നേരത്തെ തന്നെ അന്വേഷണം രേഖപ്പെടുത്തിയിരുന്നു.

Related articles

See all
Popular News

സി.പി.എം കാസര്‍കോട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം; തിരിച്...

Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

ശബരിമല തീര്‍ഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആര്‍ടിസി; മണ്ഡലകാലത്ത് 461 ബസുകള്‍,...

Popular News

സംസ്ഥാനത്ത് തുലാവര്‍ഷം എത്തി; ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്...

Save your stories

Sign in