RAMESH CHENNITHALA| 'അമിത വിലക്കയറ്റത്തില്‍ ജനജീവിതം ദുസഹം; സര്‍ക്കാര്‍ അടിയന്തിരമായി വിപണിയില്‍ ഇടപെടണം' - രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
June 15, 2025
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: കേരളത്തില്‍ ജനജീവിതം അതീവ ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന അമിത വിലക്കയറ്റ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുത്തകകള്‍ കേരളജനതയെ കൊള്ളയടിക്കുന്നത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ബഹളം കൊണ്ട് മറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാധാരണക്കാരന്റെ ജീവിതം അതീവ ദുസഹമായിക്കൊണ്ടിരിക്കുകയാണ്. ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കുന്ന പണി നിര്‍ത്തി സര്‍ക്കാര്‍ വിപണിയിയില്‍ അടയന്തിരമായി ഇടപെടണം.
കേരളത്തില്‍ വെളിച്ചെണ്ണ കിലോയ്ക്കു 70 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തേങ്ങയുടെ വില പിടിച്ചാല്‍ കിട്ടുന്നില്ല. അരിവില 8 മുതല്‍ 15 രൂപ വരെ വര്‍ധിച്ചിരിക്കുന്നു. സകല നിത്യോപയോഗ സാധനങ്ങളുടെയും വില ആകാശം മുട്ടെയാണ്. ബഹുരാഷ്ട്ര കുത്തകകളുടെ ഓരോ പുതിയ ബാച്ച് സാധനം വരുമ്പോഴും അതിന്റെ വിലയില്‍ വര്‍ധനവുണ്ടാകുന്നു. സര്‍ക്കാര്‍ വിപണിയെ ശ്രദ്ധിക്കുന്നതേയില്ല. വെറുതെ സാമൂഹ്യ വിഷയങ്ങളുണ്ടാക്കി നീറുന്ന പ്രശ്‌നങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിച്ചു വിടുകയാണ്.
ഇന്ത്യയില്‍ വിലക്കയറ്റം ഗണ്യമായി കുറഞ്ഞപ്പോള്‍ കേരളത്തില്‍ ഇരട്ടിയാവുകയാണുണ്ടായത്. 2025 ഏപ്രില്‍ മാസത്തിലെ കണക്കനുസരിച്ച് ഇന്ത്യയിലെ നാണയപ്പെരുപ്പം 3.16% മാത്രമാണ്. അതേസമയം ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഇതേ കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നാണയപ്പെരുപ്പം രേഖപ്പെടുത്തിയ സംസ്ഥാനം കേരളമാണ്. 5.9% ആണ് കേരളത്തില്‍ ഇതേ കാലയളവില്‍ രേഖപ്പെടുത്തിയത്. കേരളത്തിലെ നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം ഇത് സൂചിപ്പിക്കുന്നു. കേരളത്തിന്റെ ധനവകുപ്പ് സമ്പൂര്‍ണ പരാജയമായി മാറിയിരിക്കുകയാണ്. കടക്കെണി വര്‍ധിച്ചുവെന്നു മാത്രമല്ല, വിലവര്‍ധന പിടിച്ചു നിര്‍ത്തുന്നതിലും ധനവകുപ്പ് പരാജയപ്പെട്ടിരിക്കുന്നു.
കേരളത്തിലെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ എല്ലാ കാലത്തും വിപണിയില്‍ സമര്‍ഥമായി ഇടപെട്ടിട്ടുണ്ട്. മാവേലി സ്‌റ്റോറുകളിലും സപ്‌ളൈകോ സ്ഥാപനങ്ങളിലും അവശ്യസാധനങ്ങള്‍ എത്തിച്ചാണ് ഇത് സാധിച്ചിരുന്നത്. എന്നാല്‍ അതിനുപോലും സാധിക്കാത്ത അവസ്ഥയില്‍ സമ്പൂര്‍ണപരാജയത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍. അടിസ്ഥാന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കണം - രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10