Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം; പയ്യന്നൂരിൽ ഇന്ന് പ്രകാശനം

സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം; പയ്യന്നൂരിൽ ഇന്ന് പ്രകാശനം

പയ്യന്നൂർ: സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റിക്കു കീഴിലുണ്ടായ സാമ്പത്തിക ക്രമക്കേടുകൾ തുറന്നുകാട്ടി മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ രചിച്ച പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. പയ്യന്നൂർ ഗാന്ധി പാർക്കിൽ വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി. മാത്യു പുസ്തകം പ്രകാശനം ചെയ്യും. വി.എസ്. അനിൽകുമാർ ആദ്യപ്രതി ഏറ്റുവാങ്ങും. വി.എസ്. അച്യുതാനന്ദനാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്.

'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ ഉൾപ്പെട്ട ഫണ്ട് വിവാദങ്ങളെക്കുറിച്ച് വിപുലമായ വെളിപ്പെടുത്തലുകൾ ഉണ്ടെന്നാണ് സൂചന. ധനരാജ് രക്തസാക്ഷി ഫണ്ട്, സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റി കെട്ടിട നിർമാണ ഫണ്ട്, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ നടന്ന ക്രമക്കേടുകൾ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. പ്രകാശന വേളയിൽ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കൂടുതൽ കണക്കുകൾ പുറത്തുവിടുമെന്നും കുഞ്ഞികൃഷ്ണൻ പ്രഖ്യാപിച്ചിട്ടുണ്ട്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥ ജില്ലയിൽ പര്യടനം നടത്തുന്ന വേളയിൽ തന്നെ പുസ്തകം പുറത്തിറങ്ങുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. താൻ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളിൽ പുസ്തക പ്രകാശനത്തിന് മുൻപ് പാർട്ടി വിശദീകരണം നൽകണമെന്ന കുഞ്ഞികൃഷ്ണന്റെ വെല്ലുവിളി നേതൃത്വം ഏറ്റെടുത്തിരുന്നില്ല. വിവാദത്തിൽ ടി.ഐ. മധുസൂദനനെ പാർട്ടി സംരക്ഷിക്കുന്നു എന്ന ആക്ഷേപം ശക്തമായിരിക്കെ, വെള്ളിയാഴ്ച കുഞ്ഞികൃഷ്ണന് മറുപടി നൽകുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in