Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഫൈസൽ ഫരീദിന്‍റെ പാസ്പോർട്ട് റദ്ദാക്കി; യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ

ഫൈസൽ ഫരീദിന്‍റെ പാസ്പോർട്ട് റദ്ദാക്കി; യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ
സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്‍റെ പാസ്പോർട്ട് കേന്ദ്ര സർക്കാർ റദ്ദാക്കി. ഫൈസൽ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി കസ്റ്റംസിന്‍റെ ആവശ്യപ്രകാരമാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ നടപടി. ആഭ്യന്തരമന്ത്രാലയത്തേയും ബ്യൂറോ ഓഫ് ഇമിഗ്രേഷനേയും വിവരം അറിയിച്ചു. ഇതോടെ ഫൈസലിന് ഇനി യുഎഇയില്‍ തുടരാനാവില്ല. അതേസമയം, പാസ്പോർട്ട് റദ്ദാക്കിയതിന് പിന്നാലെ യുഎഇ ഫൈസൽ ഫരീദിന് യാത്രാവിലക്ക് ഏർപ്പെടുത്തി. ഫൈസലിനെ ചോദ്യം ചെയ്യുന്നതോടെ കേസിലെ നിർണായക ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുമെന്നാണ് കരുതുന്നത്. കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരിൽ യുഎഇയിൽ നിന്ന് സ്വർണം അയച്ചതെന്ന് കണ്ടെത്തിയിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പേര് ഉയർന്നു വന്നപ്പോൾ ആരോപണം നിഷേധിച്ച് ഫൈസൽ രംഗത്തെത്തിയുന്നുവെങ്കിലും മണിക്കൂറുകൾക്കകം ദുബായിലെ താമസസ്ഥലത്തുനിന്നു മുങ്ങുകയായിരുന്നു. ഫൈസൽ ഫരീദിനെതിരേ എൻഐഎ കോടതി ജാമ്യമില്ലാ വാറന്‍റും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ഇന്‍റർപോൾ വഴി ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. ഉടൻ തന്നെ ഫൈസലിനെ പിടികൂടി ഇന്ത്യക്ക് കൈമാറാനുള്ള നീക്കങ്ങള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. നയതന്ത്രതലത്തില്‍ ഇതിനുവേണ്ടിയുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്.

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in