Nilambur student death | പാലക്കാട്ട് നീലപ്പെട്ടിയെങ്കില്‍, നിലമ്പൂരില്‍ പന്നിക്കെണി: ശശീന്ദ്രന്റെ നാവു വാടകയ്ക്ക് എടുത്ത് സിപിഎം അടവ്
Jaihind TV News Report
Jaihind TV Web Desk
June 08, 2025
1 min read
•
Updated: June 10, 2026
മലപ്പുറം നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നും വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വനംമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം. ഇതാദ്യമായിട്ടല്ല വനംമന്ത്രിയുടെ നാവില്‍ നിന്നും ഇത്തരം വാവിട്ട വാക്കുകള്‍ വരുന്നത്. ഒരു മന്ത്രി, ഒരു ജനപ്രതിനിധി എങ്ങനെ ആകാന്‍ പാടില്ല എന്ന് കേരള സമൂഹത്തിനും രാഷ്ട്രീയ കേരളത്തിനും കാണിച്ചു കൊടുക്കുകയാണ് കേരളത്തിലെ വനംമന്ത്രി എ.കെ ശശീന്ദ്രന്‍.
ശശീന്ദ്രന്‍ എന്ന പേര് കേരളരാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്തിരിക്കുന്നത് ജനോപകാര പ്രദമായ ഒരു കാര്യത്തിനുമായിരുന്നില്ല. മറ്റു പലതുമാണെന്ന് എല്ലാവര്‍ക്കും അറിയാം. വഴിക്കടവ് സംഭവം ഗൂഢാലോചന ആണെന്ന് ഇപ്പോള്‍ ഈ മന്ത്രി ആവര്‍ത്തിക്കുമ്പോള്‍ അതിന് എവിടെ നിന്നാണ് തെളിവു കിട്ടിയത് എന്നാണ് പ്രധാന കാര്യം. പഞ്ചായത്തു ഭരണം യുഡിഎഫിനാണെന്നും വാര്‍ഡ് മെമ്പറും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമൊക്കെ മന്ത്രി പറയുന്നതിലെ യുക്തിയും തെളിവുകളും എന്താണ്. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പോരാട്ടമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാതിരിക്കുകയല്ലേ വേണ്ടത്
വനം വകുപ്പിന് ഇതില്‍ ഒരു പങ്കുമില്ലെന്ന് മന്ത്രി തന്നെ പറയുന്നു. എങ്കില്‍ എന്തിനാണ് ഇപ്പോള്‍ ആരോപണവുമായി വന്നത് എന്നതും സംശയാസ്പദമാണ്. കേരളത്തില്‍ പലയിടത്തും വന്യമൃഗ ശല്യവും ആക്രമണവും ഉണ്ടായപ്പോള്‍ ഈ മന്ത്രിയുടെ നാവ് എവിടെയായിരുന്നു എന്നും ചോദിക്കേണ്ടിവരും . കേരളത്തിലെ മലയോര ജനത വന്യജീവികളുടെ ആക്രമണത്തില്‍ നെട്ടോട്ടമോടുമ്പോള്‍ ഹിന്ദി ഗാനം പാടി രസിച്ച ഒരു മന്ത്രി കേരള ചരിത്രത്തിലുണ്ടാകില്ല. വയനാട്ടിലെ കടുവ വേട്ടക്കിടെയായിരുന്നു കോഴിക്കോട് നടന്ന ഫാഷന്‍ ഷോയില്‍ എ.കെ. ശശീന്ദ്രന്റെ ഈ ഗാനാലാപനം. ഏറ്റവുമൊടുവില്‍, നിലമ്പൂരില്‍ ഒരു പത്താം ക്ലാസുകാരന്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഗൂഢാലോചയെന്ന് വിശേഷിപ്പിച്ച് രംഗത്തു വരികയാണ് അതേ മന്ത്രി. അതും ആ പതിനഞ്ചുകാരന്റെ സംസ്‌കാര ചടങ്ങുകള്‍ പോലും പൂര്‍ത്തിയാകും മുന്‍പേ.
മന്ത്രി മാത്രമല്ല, കേരളത്തിലെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ശശീന്ദ്രനെ പിന്തുണക്കുന്നു എന്നതാണ് ആശ്ചര്യകരം... മരണത്തെപ്പോലും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന സിപിഎമ്മിനെതിരെ വ്യാപക പ്രതിഷേധം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു... ഒന്നുറപ്പാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നീലപ്പെട്ടിയെങ്കില്‍, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പന്നിക്കെണി ഉപയോഗിക്കാനാണ് സിപിഎം ശ്രമം...
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10