Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പാലക്കാട് കള്ളപ്പണ വിവാദം ; 'എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് സിപിഐഎം,രാഹുല്‍ മാങ്കൂട്ടത്തിന്റെ കാറില്‍ കഞ്ചാവ് ഒളിപ്പിക്കാത്തതില്‍ ആശ്വാസം' ; വി ഡി സതീശന്‍

പാലക്കാട് കള്ളപ്പണ വിവാദം ; 'എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് സിപിഐഎം,രാഹുല്‍ മാങ്കൂട്ടത്തിന്റെ കാറില്‍ കഞ്ചാവ് ഒളിപ്പിക്കാത്തതില്‍ ആശ്വാസം' ; വി ഡി സതീശന്‍
പാലക്കാട്: പാലക്കാട് കള്ളപ്പണ വിവാദത്തില്‍ സിപിഐഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് സിപിഐഎം എന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് ഒളിപ്പിക്കാത്തതില്‍ ആശ്വാസമെന്നും വി ഡി സതീശന്‍ പറഞ്ഞു.രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് ഒളിപ്പിക്കാത്തതില്‍ ആശ്വാസപറഞ്ഞു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളിക്യാമറ വെച്ച് അദ്ദേഹത്തെ വഷളാക്കിയ വൃത്തികെട്ടവന്മാരുടെ പാര്‍ട്ടിയാണ് സിപിഐഎം. അവര്‍ ചിലപ്പോള്‍ വണ്ടിയില്‍ കഞ്ചാവ് വെയ്ക്കാമെന്നും വി ഡി സതീശന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന് കോഴിക്കോട് പോകാന്‍ സിപിഐഎമ്മിന്റെ അനുവാദം വേണോ എന്നും സതീശന്‍ ചോദിച്ചു. കള്ളപ്പണ വിവാദത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പാര്‍ട്ടി ജില്ലാ സെക്രട്ടറി സുരേഷ് ബാബുവും പറയുന്നതും ഒന്നും പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ പറയുന്നത് മറ്റൊന്നുമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ആര് പറയുന്നതാണ് സത്യം. തിരക്കഥയുണ്ടാക്കി നാടകം നടത്തുമ്പോള്‍ എല്ലാവരും ഒരുപോലെ നുണപറയാന്‍ പഠിക്കണം. സിപിഐഎം ആളുകളുടെ മുന്നില്‍ പരിഹാസ്യരായി. സിപിഐഎമ്മിന്റെ പാതിരാ നാടകം നുണക്കഥയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Related articles

See all
Popular News

അട്ടപ്പാടിയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി; രക്ഷാദൗത്യം ആരംഭിച്ച് വനം...

Popular News

"സംസ്ഥാനത്തോടുള്ള കൊടുംചതി, രാത്രിയിലെത്തിയ കള്ളനെപ്പോലെ കേന്ദ്രനീക്കം": തിരുവോണ നാളില്‍ യ...

Popular News

പാലക്കാട് ഡിവിഷനെ തകര്‍ക്കാന്‍ അനുവദിക്കില്ല; ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുമെന്ന്...

Popular News

രമേഷ് പിഷാരടി എംഎല്‍എ വാക്ക് പാലിച്ചു: വനിതകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കി പാലക്കാട് സിറ്...

Save your stories

Sign in