Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മൂന്നാറിൽ വീണ്ടും പടയപ്പ; രണ്ടു കടകൾ തകർത്തു, ജനങ്ങള്‍ ആശങ്കയില്‍

മൂന്നാറിൽ വീണ്ടും പടയപ്പ; രണ്ടു കടകൾ തകർത്തു, ജനങ്ങള്‍ ആശങ്കയില്‍
ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. രാവിലെയായിരുന്നു വിനോദ സഞ്ചാര കേന്ദ്രമായ ഇക്കോ പോയിന്‍റില്‍ പടയപ്പ ഇറങ്ങിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളിലൂടെ പടയപ്പ സഞ്ചരിക്കുകയായിരുന്നു. രണ്ടു കടകൾ തകർത്ത് പഴങ്ങൾ എടുത്ത് കഴിച്ചു. രാവിലെ എട്ടുമണിയോടെയാണ് പടയപ്പ മൂന്നാര്‍ ഇക്കോപോയിന്‍റില്‍ എത്തുന്നത്. ഏറെ നേരം പടയപ്പ സ്ഥലത്ത് തന്നെ ചുറ്റിത്തിരിഞ്ഞു. ആളുകള്‍ ബഹളം വച്ചതോടെയാണ് പടയപ്പ സ്ഥലത്തു നിന്നും മാറിയത്. കഴിഞ്ഞ ദിവസം മൂന്നാര്‍ പെരിയവര പുതുക്കാട് എസ്റ്റേറ്റിലെത്തി കൃഷികൾ നശിപ്പിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് പെരിയവര എസ്റ്റേറ്റിലെ റേഷന്‍കട തകർത്ത് മൂന്ന് ചാക്ക് അരി ഭക്ഷിക്കുകയും ചെയ്തിരുന്നു. ജനങ്ങള്‍ വലിയ ആശങ്കയിലാണുള്ളത്. പകല്‍ സമയത്ത് പോലും പടയപ്പ ജനവാസ മേഖലയിൽ ചുറ്റിക്കറങ്ങുകയാണ്.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in