പി. സരിന്‍ പുറത്ത്; കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി
Jaihind TV News Report
Jaihind TV Web Desk
October 17, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും,അച്ചടക്കലംഘനവും നടത്തിയ ഡോ.പി.സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി പുര്‍ത്താക്കിയതായി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചു. സെല്ലിന്‍റെ ചുമതല സരിനായിരുന്നു. 2023ൽ ബിബിസി ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ കോൺഗ്രസിൽനിന്ന് രാജിവെച്ച അനിൽ ആന്‍റണിക്കു പകരക്കാരനായാണ് സരിൻ ഈ ചുമതല ഏറ്റെടുക്കുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്‍റെ ഗവേഷണ വിഭാഗത്തിലും ഐടി സെല്ലിലും സരിന്‍ പ്രവര്‍ത്തിച്ചിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10