പോലീസിന് പകരം മന്ത്രി കേസന്വേഷിക്കുന്നതെങ്ങനെയെന്ന് രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
September 07, 2018
1 min read
•
Updated: June 04, 2026
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായ ഒരു മന്ത്രി എങ്ങനെ P.K ശശിക്കെതിരായ യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
P.K ശശിക്കെതിരായ പരാതി അന്വേഷിക്കാന്‍ നിയമവകുപ്പ് മന്ത്രി A.K ബാലനെയും P.K ശ്രീമതി MPയേയും ചുമതലപ്പെടുത്തിയ CPM സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നടപടി നീത്യന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതാണ്. ഇത്തരം കേസില്‍ പാര്‍ട്ടി അല്ല പൊലീസാണ് അന്വേഷണം നടത്തേണ്ടത്. ഇവിടെ പരാതി പൊലീസിന് കൈമാറാതെ മന്ത്രി തന്നെ അന്വേഷണം നടത്തുകയാണ്. ഇത് കേട്ടുകേഴ്‌വി ഇല്ലാത്ത കാര്യമാണെന്നും സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ പിരിച്ചു വിട്ടശേഷം മന്ത്രി A.K ബാലന്‍ തന്നെ ഈ കേസ് അന്വേഷിക്കുന്നതാവും ഉചിതമെന്നും അദ്ദേഹം പരിഹസിച്ചു.
ആഗസ്റ്റ് 31ന് തന്നെ A.K ബാലനെയും P.K ശ്രീമതിയേയും അന്വേഷണച്ചുമതല ഏല്‍പിച്ചു എന്നും അവര്‍ അന്വേഷണം തുടങ്ങിയെന്നുമാണ് CPM സെക്രട്ടറിയേറ്റ് പറയുന്നത്. പക്ഷേ A.K ബാലന്‍ കഴിഞ്ഞ ദിവസവും പറഞ്ഞത് താന്‍ ഇതിനെക്കുറിച്ച് ഒന്നും അറിഞ്ഞില്ലെന്നാണ്. അതിനാല്‍ മന്ത്രി A.K ബാലനോ അല്ലെങ്കില്‍ CPM സംസ്ഥാന സെക്രട്ടറിയേറ്റോ നുണ പറയുകയാണ്. അത് ആരാണെന്ന് വ്യക്തമാക്കണം.
ആഗസ്റ്റ് 14 ന് തന്നെ പരാതി CPM സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ കിട്ടിയെന്നാണ് പാര്‍ട്ടി പത്രക്കുറിപ്പില്‍ പറയുന്നത്. ഇത്രയും ദിവസം അത് നിയമാനുസൃതം പോലീസിന് കൈമാറാതെ വെച്ചുകൊണ്ടിരുന്നത് ശരിയായില്ല. സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി തന്നെ നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത് നിയമവാഴ്ചയെ തകര്‍ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10