Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

‘സിപിഐഎമ്മിൽ ശുദ്ധീകരണം ആവശ്യം’; തിരുത്തലുകൾ അനിവാര്യമെന്ന് പി. ജയരാജൻ

‘സിപിഐഎമ്മിൽ ശുദ്ധീകരണം ആവശ്യം’; തിരുത്തലുകൾ അനിവാര്യമെന്ന് പി. ജയരാജൻ

കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമാണെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ. അണികളുടെ അഭിപ്രായങ്ങൾ കൂടി കേട്ടുകൊണ്ട് ആവശ്യമായ തിരുത്തലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റിലാണ് പി. ജയരാജന്റെ പ്രതികരണം.

രാഷ്ട്രീയ സ്വാധീനത്തിന്റെ കാര്യത്തിൽ ഇടതുപക്ഷം പിന്നിലായത് എന്തുകൊണ്ടാണെന്ന് ഗൗരവമായി പരിശോധിക്കണമെന്ന് പി. ജയരാജൻ പറഞ്ഞു. രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങളിൽ പോരായ്മകൾ ഉണ്ടായിട്ടുണ്ടെന്നും അവ തിരുത്തി ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ എന്നിവർ പാർട്ടിയിൽനിന്ന് അകന്നുപോയ സാഹചര്യം സിപിഐഎം ഗൗരവമായി പരിശോധിക്കണമെന്നും പി. ജയരാജൻ ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ സംഘടനയ്ക്കകത്ത് തന്നെ ഉന്നയിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പറയുന്നതിന് പകരം സിപിഐഎം വിരുദ്ധരുമായി ചേർന്ന് പാർട്ടിയെ ആക്രമിക്കുകയാണ് ചിലർ ചെയ്തതെന്ന് പി. ജയരാജൻ ആരോപിച്ചു. അത്തരത്തിലുള്ള നീക്കങ്ങൾ താൽക്കാലിക വിജയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെ.കെ. രാഗേഷിനെതിരായ സൈബർ ആക്രമണത്തെയും പി. ജയരാജൻ വിമർശിച്ചു. വ്യക്തികളെ ലക്ഷ്യമിട്ടുള്ള ഇത്തരം സൈബർ ആക്രമണങ്ങൾ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.






Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Save your stories

Sign in