പ്രതിപക്ഷ പ്രതിഷേധം ഫലം കണ്ടു; പി. പി ദിവ്യയെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തു നിന്നും നീക്കി
Jaihind TV News Report
Jaihind TV Web Desk
October 17, 2024
1 min read
•
Updated: June 04, 2026
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പി.പി. ദിവ്യയെ നീക്കി. എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നടപടി. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിന്‍റെ നിര്‍ദേശ പ്രകാരമാണ് നടപടി. ദിവ്യക്ക് പകരം കെ.കെ രത്നകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാവും. നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ പി.പി ദിവ്യക്കെതിരെ നടപടിക്ക് സിപിഎമ്മിൽ സമ്മർദമേറിയിരുന്നു.
പാർട്ടിക്കുള്ളിൽ നിന്നു തന്നെ പ്രതിഷേധം പുകഞ്ഞു തുടങ്ങിയതോടെയാണ് ഒടുവിൽ സിപിഎം നേതൃത്വം പി.പി ദിവ്യയെ കൈവിട്ടത്. നവീൻ ബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം റിപ്പോർട്ട് നൽകുകയും ചെയ്തു. 10 വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10