Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സംശുദ്ധ രാഷ്ട്രീയത്തിന്‍റെ വക്താവ്, ആദർശ ശുദ്ധിയുള്ള നേതാവ്'; കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ്

'സംശുദ്ധ രാഷ്ട്രീയത്തിന്‍റെ വക്താവ്, ആദർശ ശുദ്ധിയുള്ള നേതാവ്'; കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ്
  തിരുവനന്തപുരം: സംശുദ്ധ രാഷ്ട്രീയത്തിന്‍റെ വക്താവായ ആദർശ ശുദ്ധിയുള്ള നേതാവായിരുന്നു കുട്ടി അഹമ്മദ് കുട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുസ്‌ലിം ലീഗിന്‍റെ താഴേതട്ടിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനം തുടങ്ങി പടിപടിയായി ഉയർന്നു വന്ന നേതാവായിരുന്നു അദ്ദേഹം. പ്രാദേശിക തലത്തിൽ വ്യക്തിപരവും രാഷ്ട്രീയവുമായ ഊഷ്മള ബന്ധം സൂക്ഷിച്ചിരുന്നതുകൊണ്ട് പ്രവർത്തകരുടെ വികാരങ്ങൾ അതേ അർത്ഥത്തിൽ മനസിലാക്കിയ നേതാവ് കൂടിയായിരുന്നു കുട്ടി അഹമ്മദ് കുട്ടിയെന്നും പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു. നിയമസഭയിൽ കാര്യമാത്ര പ്രസക്തമായ ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയനായ കുട്ടി അഹമ്മദ് കുട്ടി മികച്ച ഭരണാധികാരി കൂടിയായിരുന്നു. വിദ്യാഭ്യാസ, മത്സ്യബന്ധന മേഖലകളെ കുറിച്ച് അദ്ദേഹത്തിന് ആഴത്തിൽ അറിവുണ്ടായിരുന്നു. മലപ്പുറത്തിന്‍റെ ഗ്രാമീണ മേഖലയിൽ അടിസ്ഥാന വർഗത്തിന്‍റെ പ്രശ്നങ്ങളിൽ നിരന്തരമായി ഇടപെട്ട കുട്ടി അഹമ്മദ് കുട്ടി തൊഴിലാളി സംഘടനാ നേതൃത്വത്തിൽ അസാധാരണ മികവ് കാട്ടിയ നേതാവ് കൂടിയാണ്. വ്യക്തിപരമായി എനിക്ക് അടുത്ത സുഹൃത്തിനെ കൂടിയാണ് നഷ്ടമായത്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in