Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശശി തരൂരിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകർന്ന് ഉമ്മൻചാണ്ടി

ശശി തരൂരിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകർന്ന്  ഉമ്മൻചാണ്ടി
തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകർന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. മണ്ഡലത്തിലെ വിവിധ മേഖലാ കൺവെൻഷനുകൾ ഉത്ഘാടനം ചെയ്ത അദ്ദേഹം തരൂരിന്റെ ജനസമ്മതിയിൽ പൂർണ വിശ്വാസം പ്രകടിപ്പിച്ചു. ജനക്ഷേമ പദ്ധതികളാണ് എന്നും കോൺഗ്രസ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ വിവിധ പൊതുയോഗങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അക്രമ രാഷ്ട്രീയത്തിനും ജനദ്രോഹ നയങ്ങൾക്കുമെതിരെ ആഞ്ഞടിച്ച അദ്ദേഹം, ജനക്ഷേമം മാത്രമാണ് കോൺഗ്രസ് ലക്ഷ്യമെന്നും വ്യക്തമാക്കി. ഇന്ധനവില വര്‍ധിച്ചപ്പോള്‍ മുൻ യു ഡി എഫ് സർക്കാർ അധിക നികുതി വേണ്ടെന്ന് വെച്ചു. ഇതിലൂടെ 678 കോടി രൂപയുടെ ആനുകൂല്യമാണ് ജനങ്ങൾക്ക് ലഭിച്ചത്. ന്യായ് പദ്ധതി ദാരിദ്രത്തിനെതിരായ അവസാന പോരാട്ടമാണ്. ശബരിമല വിഷയത്തെ സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും വേണ്ടി വന്നാല്‍ നിയമപോരാട്ടം നടത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മൻ ചാണ്ടി പങ്കെടുത്ത എല്ലാ പൊതുയോഗങ്ങളിലും വൻ ജനപങ്കാളിത്തമാണുണ്ടായത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in