'പ്രതിരോധിക്കാം ഒരുമയോടെ'; ജനതാ കർഫ്യുവിനെ പിന്തുണച്ച് ഉമ്മൻ ചാണ്ടി
Jaihind TV News Report
Jaihind TV Web Desk
March 22, 2020
1 min read
•
Updated: June 10, 2026
കൊവിഡ് വൈറസ് ബാധയെ ഒരുമയോടെ പ്രതിരോധിക്കാമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻ ചാണ്ടി. കൊവിഡ് ഭീതിയിൽ രാജ്യം അതീവ ജാഗ്രത പുലർത്തുന്ന വേളയിൽ നമുക്കും ജാഗരൂകരാവാമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ജനതാ കർഫ്യൂവിന് പൂർണ പിന്തുണയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. രാജ്യത്തിന്‍റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ നടപടിയെന്നും ഇതിൽ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകമെങ്ങും പടർന്നുപിടിച്ചിരിക്കുന്ന കൊറോണ വൈറസിനെ നേരിടാൻ ജാഗ്രത മാത്രമാണ് പ്രതിവിധി. ഇതിനായി ഓരോരുത്തരും ശുചിത്വശീലങ്ങൾ പാലിക്കുകയും സർക്കാർ നിർദേശങ്ങൾ കൃത്യമായി അനുസരിക്കുകയും വേണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10