Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിച്ച് ഓണ്‍ലൈന്‍ അവതാരക

ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിച്ച് ഓണ്‍ലൈന്‍ അവതാരക
  കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുമെന്ന് ഓൺലൈൻ ചാനൽ അവതാരക. ഇതിനുള്ള ഹർജിയില്‍ പരാതിക്കാരി ഒപ്പിട്ട് നല്‍കി. അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. അഭിമുഖം നടക്കുമ്പോൾ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. ഇതിനായി നടന്‍റെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകളും മരട് പോലീസ് ശേഖരിച്ചു. ഇതിന് പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ശ്രീനാഥ് ഭാസിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. നിലവില്‍ അഭിനയിക്കുന്ന സിനിമകൾ പൂർത്തിയാക്കാമെന്നും സംഘടന വ്യക്തമാക്കി. പരാതി പിൻവലിക്കാൻ അവതാരക തയാറായതിന് പിന്നാലെ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in