Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Malappuram

പേരിന്‍റെ പെരുമയുമായി ഓണപുട ഗ്രാമം

പേരിന്‍റെ പെരുമയുമായി ഓണപുട ഗ്രാമം
മലയാളികൾ ഓണാഘോഷ നിറവിൽ നിൽക്കുമ്പോൾ ഓണവുമായി ബന്ധമുള്ള ഒരു സ്ഥല നാമമുണ്ട് മലപ്പുറം ജില്ലയിൽ. പെരിന്തൽമണ്ണ - മങ്കട മണ്ഡലങ്ങളുടെ അതിർത്തി ഗ്രാമമാണ് ഓണപുട എന്നു പേരുള്ള ഗ്രാമമുള്ളത്. ഓണപുടവ എന്നത് ലോപിച്ചാണ് ഓണപുട ആയതെന്നാണ് കരുതുന്നത്. ഓണമെന്ന് കേട്ടാലോർമ വരിക ഓണപുടവയാണ്. ആ ഓണപുടവയുമായി ബന്ധപ്പെട്ടു തന്നെയാണ് ഈ സ്ഥലനാമത്തിന്‍റെ പിറവിയും.പെരിന്തൽമണ്ണ മങ്കട മണ്ഡലങ്ങളുടെ അതിർത്ഥി ഗ്രാമമാണ് ഓണപുട. ഓണപുടാത്ത് കളരിയുമായി ബന്ധമുള്ള ഈ സ്ഥലനാമത്തിന് അഞ്ഞൂറ് വർഷത്തോളം പഴക്കം കണക്കാക്കുന്നു. ഓണപുടാത്തെ പ്രശസ്തനായ കളരി അഭ്യാസിയായിരുന്നു കുഞ്ഞൻപണിക്കർ. കുഞ്ഞൻപണിക്കരിൽ നിന്നും കളരി പഠിക്കാനായി ആളുകൾ ഈ ഗ്രാമത്തിലേക്ക് ഒഴുകിയെത്തി. പ്രശസ്തനായി തീർന്ന അദ്ദേഹം നാട്ടുപ്രമാണിയുടെ ക്ഷണമനുസരിച്ച് കണ്ണൂരിലെത്തി. നാടെങ്ങും കളരി അഭ്യാസവുമായി നടന്ന കുഞ്ഞൻ പണിക്കർ വർഷത്തിലൊരിക്കൽ ഓണ നാളിൽ സ്വന്തം തറവാട്ടിലെത്തുമായിരുന്നു. ആലംബഹീനർക്ക് അദ്ദേഹം ഓണപുടവയും ഓണസദ്യയും നൽകി. വറുതിയുടെയും ദാരിദ്യത്തിന്‍റെയും ആ കാലത്ത് പുടവ ലഭിക്കുന്ന ഈ സ്ഥലത്തെ ആളുകൾ ഓണപുടവയെന്ന് വിളിച്ചു. പിന്നിടത് ലോപിച്ച് ഓണപുടയായി. കുഞ്ഞൻ പണിക്കരുടെ കളരിയഭ്യാസം നടന്ന കളരിയും ഇവിടെ കാണാം. അദ്ദേഹത്തിന്‍റെ സമാധി സ്ഥലവും തൊട്ടടുത്ത് തന്നെയാണ്. https://youtu.be/znMhVwpwKb4

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in