തിരുവനന്തപുരം: സ്കൂളുകളിലെ ഓണാഘോഷ ദിനത്തിൽ വിദ്യാർത്ഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് എത്താൻ അനുമതി. ഓഗസ്റ്റ് 21-ന് നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോമിൽ ഇളവ് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. ആഘോഷ വേളകളിൽ യൂണിഫോമിന് പകരം വിദ്യാർത്ഥികൾക്ക് സ്വന്തം താത്പര്യപ്രകാരമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താനും ആഘോഷങ്ങളുടെ ഭാഗമാകാനും സാധിക്കും. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഓണം കളറാക്കിക്കോളീൻ മക്കളെ; സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, വിദ്യാര്‍ത്ഥികള്‍ക്ക് ഓണം സര്‍പ്രൈസുമായി മന്ത്രിയുടെ ഉത്തരവ്