Logo
CHANGE MODE
Fri, Jun 05, 2026 • 07:09 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കാഞ്ഞങ്ങാട് ഹോസ്റ്റൽ വാർഡനുമായുള്ള തർക്കത്തില്‍ നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം; നില അതീവ ​ഗുരുതരം, പ്രതിഷേധം ശക്തം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 08, 2024
1 min read Updated: June 04, 2026
Share:

കാഞ്ഞങ്ങാട് ഹോസ്റ്റൽ വാർഡനുമായുള്ള തർക്കത്തില്‍ നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം; നില അതീവ ​ഗുരുതരം, പ്രതിഷേധം ശക്തം
  കാസറഗോഡ്: കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാർത്ഥി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചു. മൻസൂർ ആശുപത്രിയിലെ മൂന്നാം വർഷ വിദ്യാർഥി ചൈതന്യയാണ് ശനിയാഴ്ച രാത്രി 10.30 ഓടെ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചൈതന്യയുടെ ആരോ​ഗ്യനില അതീവ ​ഗുരുതരമായി തുടരുകയാണ്. സംഭവം സഹപാഠികൾ കണ്ടതിനാലാണ് വിദ്യാർഥിനിയെ രക്ഷിക്കാനായത്. അതേസമയം, വെൻഡിലേറ്ററിൽ കഴിയുന്ന വിദ്യാർഥിക്ക് 50 ശതമാനം മസ്തിഷ്ക മരണം സംഭവിച്ചെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഹോസ്റ്റൽ വാർഡനുമായുള്ള തർക്കമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് വിദ്യാർഥികളുടെ ആരോപണം. മാനസികമായി വാർഡൻ പീഡിപ്പിച്ചെന്നാണ് വിദ്യാർഥികൾ പറയുന്നത്. വാർഡനെ പുറത്താക്കണമെന്ന ആവശ്യവുമായി മൻസൂർ ആശുപത്രിക്ക് മുൻപിൽ വിദ്യാർഥികളുടെ കുത്തിയിരിപ്പ് സമരം തുടരുകയാണ്. ഭക്ഷണവും താമസവും ഉൾപ്പെടെ അടിസ്ഥാന ആവശ്യങ്ങളിൽ വീഴ്ച ഉണ്ടായത് ചോദ്യം ചെയ്തതാണ് വിദ്യാർഥികളും വാർഡനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായതെന്നാണ് വിദ്യാര്‍ത്ഥികളുടെ മൊളിയില്‍ പറയുന്നത്. തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മാനേജ്മെന്‍റിനോട് പറഞ്ഞിരുന്നുവെങ്കിലും വാർഡനെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. അച്ചടക്കനടപടി ഉണ്ടാകുമെന്ന ഭീഷണി മാനേജ്മെന്‍റിൽനിന്ന് ഉണ്ടായതായും ഇവർ ആരോപിക്കുന്നു. ഇപ്പോഴും ആശുപത്രി പരിസരത്ത് വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്‌.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10